ഐപിഎല്‍ ; അമ്പയര്‍മാരുടെ തീരുമാനത്തെ വിമര്‍ശിച്ച അശ്വിന് പിഴ

For full experience, Download our mobile application:
Get it on Google Play

ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിനു ശേഷം അമ്പയര്‍മാരുടെ തീരുമാനത്തിനെതിരെ വിമര്‍ശിച്ച സ്പിന്നര്‍ ആര്‍ അശ്വിന് പിഴ. അശ്വിന്‍ പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്ന് കണ്ടെത്തിയ ഐപിഎല്‍ അധികൃതര്‍ മാച്ച് ഫീയുടെ 25 ശതമാനം പിഴവിധിച്ചു. വാര്‍ത്താസമ്മേളനത്തിലായിരുന്നു അമ്പയര്‍മാരുടെ തീരുമാനത്തിനെതിരെ അശ്വിന്റെ വിമര്‍ശനം.”മഞ്ഞുവീഴ്ച ഉണ്ടായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം അമ്പയര്‍മാര്‍ പന്ത് മാറ്റിയത് എനിക്ക് അതിശയമായിരുന്നു. ഇതിനു മുന്‍പൊരിക്കലും അങ്ങനെ സംഭവിച്ചിട്ടില്ല. അതില്‍ എനിക്ക് അതിശയമായിരുന്നു.”- അശ്വിന്‍ പറഞ്ഞു. ഈ പ്രസ്താവനയാണ് പെരുമാറ്റച്ചട്ട ലംഘനമായത്.

ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.7 പ്രകാരം ലെവല്‍ 1 കുറ്റം അശ്വിന്‍ സമ്മതിച്ചു. പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനങ്ങള്‍ക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമവും ബാധ്യസ്ഥവുമാണ്,’ ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഐപിഎല്‍ മത്സരത്തിലെ മഞ്ഞു കാരണം പന്ത് സ്വന്തമായി മാറ്റാനുള്ള അമ്പയര്‍മാരുടെ തീരുമാനത്തില്‍ അശ്വിന്‍ ആശയക്കുഴപ്പത്തിലായി. അത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സ്ഥിരത പാലിക്കണമെന്ന് അശ്വിന്‍ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...

തിരുവനന്തപുരത്ത് തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റുകളെന്ന് കണ്ടെത്തൽ ; പണമിടപാടുകൾ നടത്തുന്നത് വൻകിട ഹോട്ടലുകൾ

0
തിരുവനന്തപുരം : നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് പിന്നിൽ വൻ റാക്കറ്റെന്ന്...