മകരവിളക്ക് ദര്‍ശനത്തിന് സന്നിധാനം സജ്ജം ; ദേവസ്വം പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭക്തര്‍ക്ക് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി മകരവിളക്ക് ദര്‍ശനത്തിന് സന്നിധാനം സജ്ജമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 75,000 അയ്യപ്പഭക്തരെയാണ് ഇക്കൊല്ലം മകരവിളക്ക് ദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്.   കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും മകരവിളക്ക് ദര്‍ശനം. അതുകൊണ്ട് തന്നെ പര്‍ണശാലകള്‍ ഇക്കൊല്ലം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകഴിഞ്ഞ് നാലു മണിയോടെ മരക്കൂ’ത്ത് എത്തുന്ന തിരുവാഭരണ ഘോഷയാത്രയെ ഉപചാരപൂര്‍വം സ്വീകരിച്ച് ആനയിക്കും. വൈകീട്ട് ആറിന് സന്നിധാനത്തെത്തുന്ന തിരുവാഭരണം ഭഗവാനെ അണിയിച്ച് ആയിരിക്കും 6.45 ന് ദീപാരാധന നടത്തുക. തുടർന്ന് എല്ലാ ഭക്തര്‍ക്കും മകരജ്യോതി ദര്‍ശനം നടത്താന്‍ സാധിക്കും വിധമാണ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളതെന്നും വിവിധ  സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തിലൂടെ സുരക്ഷിതമായ മകരവിളക്ക് ദര്‍ശനമാണ് ലക്ഷ്യമിടുന്നതെന്നും അനന്തഗോപന്‍ പറഞ്ഞു.
ഇക്കൊല്ലം നടവരവ് 128,84,57,458 രൂപയാണ്. ഇതില്‍ അപ്പം അരവണ വിത്പനയിലൂടെയുള്ള  5,98,09960 രൂപയും 51,4742230 രൂപയും ഉള്‍പ്പെടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...