കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കണം : മന്ത്രി പി. പ്രസാദ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ഉത്തരവാദിത്തമാണെന്ന് കൃഷി വകുപ്പുമന്ത്രി പി. പ്രസാദ് പറഞ്ഞു. ജില്ലാ ഒളിമ്പിക്‌സ് കായികമേള ജില്ലാ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കളിക്കളത്തോട് സ്‌നേഹവും കളിക്കാരോട് ആദരവും ഉള്ള ജനത രൂപപ്പെട്ടു വന്നാല്‍ മാത്രമേ കായികപരമായി നമുക്ക് മുന്നേറ്റം കുറിച്ചുവെന്ന് പറയാനാകൂ.

മാനസികവും ശാരീരികവുമായി ഉറപ്പുള്ള തലമുറയെ സൃഷ്ടിക്കാന്‍ കായിക പരിപാടികള്‍ അത്യന്താപേക്ഷിതമാണ്. കായിക വിനോദം ഒരു ജനതയെ ഊര്‍ജ്വസ്വലമാക്കുന്നു. കോവിഡ് കാലത്തും ശാരീരിക, മാനസിക തളര്‍ച്ചയെ ഒഴിവാക്കുക എന്ന ചിന്തയിലുള്ള കേരളത്തിന്റെ പുത്തന്‍ മാതൃകയാണ് ഒളിമ്പിക്‌സ് കായിക മേളയെന്നും മന്ത്രി പറഞ്ഞു.

ആദ്യമായി കേരളാ ഒളിമ്പിക്‌സ് ഗെയിംസ് നാളെ മുതല്‍(14) മുതല്‍ 28 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുകയാണ്. കോവിഡ് മഹാമാരിയില്‍ നിന്നും കായിക കേരളത്തെ പുത്തനുണര്‍വിലേക്ക് നയിക്കുകയാണ് ഇവയുടെ ലക്ഷ്യം. ഇവയുടെ ഭാഗമായാണ് ജില്ലയിലും ജില്ലാ ഒളിമ്പിക്‌സ് കായിക മേള സംഘടിപ്പിക്കുന്നത്. ഈ മാസം 22 വരെയാണ് കായികമേള. 24 കായിക ഇനങ്ങളിലായി ജില്ലയിലെ വിവിധ ഭാഗങ്ങളിലെ മത്സരവേദികളില്‍ 5000 ല്‍ അധികം കായികതാരങ്ങളാണ് പങ്കെടുക്കുന്നത്.

പ്രഥമ ഒളിമ്പിക്‌സ് കായിക മേളയുടെ ഭാഗമായി പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്ന് ജില്ലാ സ്റ്റേഡിയത്തിലേക്ക് വിളംബര റാലിയും സംഘടിപ്പിച്ചു. ഇന്റര്‍നാഷണല്‍ ഫെന്‍സിംഗ് മെഡലിസ്റ്റായ അഖില അനില്‍, റോളര്‍ സ്‌കേറ്റിംഗ് വേള്‍ഡ് ചാംമ്പ്യന്‍ അഭിജിത്ത് അമല്‍ രാജ്, ചെസ് ഫെഡറേഷന്‍ ഫെഡേ റേറ്റിംഗില്‍ യോഗ്യത നേടിയ ആദില്‍ പ്രസന്നന്‍, എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കോവിഡ് കാലത്ത് മികച്ച രീതിയില്‍ സാമൂഹിക അടുക്കള നടത്തിയതിന് സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റിനെയും ആദരിച്ചു. ജില്ലാ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ. പ്രകാശ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, കായിക താരങ്ങള്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...