സംസ്കൃത സർവ്വകലാശാലയിൽ എം. എ. ബേബി നാളെ പ്രഭാഷണം നടത്തും

For full experience, Download our mobile application:
Get it on Google Play

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ മുൻ വൈസ് ചാൻസലറും സംസ്കൃത സാഹിത്യ വിഭാഗം തലവനുമായിരുന്ന ഡോ. ധർമ്മരാജ് അടാട്ടിന്റെ പേരിൽ രൂപീകരിച്ച എൻഡോവ്മെന്റിന്റെ പ്രഥമ പ്രഭാഷണം നാളെ (ഡിസംബർ 1) രാവിലെ 10ന് മുൻ വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി നിർവ്വഹിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. ‘ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ദർശനവും പ്രസക്തിയും’ എന്നതാണ് പ്രഭാഷണ വിഷയം. കാലടി മുഖ്യക്യാമ്പസിലെ സെമിനാർ ഹാളിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ എൻഡ‍ോവ്മെന്റ് പ്രഭാഷണം ഉദ്ഘാടനം ചെയ്യും.

ഡോ. ധർമ്മരാജ് അടാട്ട് രചിച്ച പുസ്തകങ്ങളുടെ പ്രകാശനം എം. എ. ബേബി നിർവ്വഹിക്കും. പ്രോ വൈസ് ചാൻസല‍ർ പ്രൊഫ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാര്‍ ഡോ. എം. ബി. ഗോപാലകൃഷ്ണൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങും. സംസ്കൃതം സാഹിത്യ വിഭാഗം മേധാവി ഡോ. കെ. ആർ. അംബിക അധ്യക്ഷയായിരിക്കും. ഡോ. ധർമ്മരാജ് അടാട്ട്, ഡോ. ടി. മിനി, ഡോ. കെ. എൽ. പത്മദാസ് എന്നിവർ പ്രസംഗിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...