സംസ്കൃത സർവ്വകലാശാല യൂണിയൻ കലോത്സവം: പോസ്റ്റർ പ്രകാശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യൂണിയൻ കലോത്സവത്തിന് മുന്നോടിയായുളള പോസ്റ്റർ പ്രകാശനം കേരള സംസ്ഥാന ബാംബൂ കോർപറേഷൻ ചെയർമാൻ ടി.കെ. മോഹനൻ നിർവഹിച്ചു. പഴയ കാല കലോത്സവ അനുഭവങ്ങൾ യൂണിയൻ ഭാരവാഹികളുമായി ടി.കെ. മോഹനൻ പങ്കുവച്ചു. ചടങ്ങിൽ സംഘാടക സമിതി ജനറൽ കൺവീനർ കെ.വി അഭിജിത്ത്, സർവ്വകലാശാല യൂണിയൻ ചെയർപേഴ്സൺ അഹമ്മദ് കാസ്ട്രോ, സർവ്വകലാശാല യൂണിയൻ കൗൺസിലർമാരായ കാർത്തിക സുനിൽ, മിത്ര മധു.ബി, അബ്ദുൽ റഹ്മാൻ എന്നിവർ പങ്കെടുത്തു. ഒൻപത് സെന്ററുകളിൽ നിന്നും അഞ്ഞൂറിലധികം പ്രതിഭകൾ പങ്കെടുക്കുന്ന സർവ്വകലാശാല യൂണിയൻ കലോത്സവം മെയ് 11, 12, 13 ദിവസങ്ങളിൽ സംസ്കൃത സർവ്വകലാശാല മുഖ്യ ക്യാമ്പസ്സിൽ നടക്കും. അഡ്വ.കെ.കെ ഷിബു സംഘാടക സമിതി ചെയർമാനും കെ.വി അഭിജിത്ത് ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ് സർവ്വകലാശാല യൂണിയൻ കലോത്സവത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...