സംസ്‌കൃത സർവ്വകലാശാലഃ പി. ജി. പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ പി. ജി. പ്രവേശന പരീക്ഷകൾ മെയ് എട്ടിന് തുടങ്ങും. സംസ്കൃതം സാഹിത്യം, ഇംഗ്ലീഷ്, ഡാൻസ്-മോഹിനിയാട്ടം, മ്യൂസിക് പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ മെയ് എട്ടിന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 12 വരെ നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കംപാരറ്റീവ് ലിറ്ററേച്ചർ, സൈക്കോളജി, സംസ്കൃതം വേദാന്തം പ്രോഗ്രാമുകളിലേയ്ക്കുളള പ്രവേശന പരീക്ഷകൾ ആരംഭിക്കും. മെയ് ഒൻപതിന് രാവിലെ പത്തിന് മലയാളം, ഡാൻസ്-ഭരതനാട്യം, പി. ജി. ഡിപ്ലോമ ഇൻ ട്രാൻസ്‍ലേഷൻ ആൻഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇൻ ഹിന്ദി, ഉച്ചകഴിഞ്ഞ് രണ്ടിന് ഹിസ്റ്ററി, ഹിന്ദി, മെയ് 15ന് രാവിലെ പത്തിന് സാൻസ്ക്രിറ്റ് ജനറൽ, തീയറ്റർ, എം. എസ്. ഡബ്ല്യു., സംസ്കൃതം വ്യാകരണം, ഉച്ചകഴിഞ്ഞ് രണ്ടിന് എം. പി. ഇ. എസ്., സോഷ്യോളജി, മെയ് 16ന് രാവിലെ 10ന് എം. എഫ്. എ., സംസ്കൃതം ന്യായം, അറബിക്, ഫിലോസഫി, ജ്യോഗ്രഫി ഉച്ചകഴിഞ്ഞ് രണ്ടിന് മ്യൂസിയോളജി, വേദിക് സ്റ്റഡീസ്, ഉർദ്ദു എന്നീ ക്രമത്തിൽ പ്രവേശന പരീക്ഷകൾ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. എം. എഫ്. എ./തിയറ്റർ/മ്യുസിക്/ഡാൻസ് (ഭരതനാട്യം/മോഹിനിയാട്ടം) പ്രോഗ്രാമുകൾക്കായുളള അഭിരുചി/പ്രാക്ടിക്കൽ പരീക്ഷകളും പോർട്ട്ഫോളിയോ പ്രസന്റേഷനും ഇന്റർവ്യൂവും പ്രവേശന പരീക്ഷാദിവസം തന്നെ കാലടി മുഖ്യ ക്യാമ്പസിലുളള അതത് ഡിപ്പാർട്ട്മെന്റുകളിൽ നടക്കും. എം. എഫ്. എ. പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവർ പോർട്ട്ഫോളിയോകൾ പ്രവേശന പരീക്ഷയ്ക്ക് ശേഷം വകുപ്പ് തലവന് സമർപ്പിക്കേണ്ടതാണ്. എം. പി. ഇ. എസ്. പ്രോഗ്രാമിന് അപേക്ഷിച്ചിട്ടുളളവർ മെയ് 15ന് രാവിലെ എട്ടിന് ശാരീരികക്ഷമത പരീക്ഷയ്ക്കായി കാലടി മുഖ്യക്യാമ്പസിൽ ഹാജരാകേണ്ടതാണ്.
2) സംസ്‌കൃത സർവ്വകലാശാലഃ രണ്ടാം സെമസ്റ്റർ ബി. എ. പരീക്ഷകൾക്ക് അപേക്ഷിക്കാം.
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ ബി. എ. പരീക്ഷകൾക്ക് (2022ന് മുമ്പുളള പ്രവേശനം) ഓൺലൈനായി അപേക്ഷിക്കുവാനുളള അവസാന തീയതി ഏപ്രിൽ 17. ഫൈനോടെ ഏപ്രിൽ 19 വരെയും സൂപ്പർഫൈനോടെ ഏപ്രിൽ 22 വരെയും അപേക്ഷിക്കാം.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.































