സംസ്‌കൃത സർവ്വകലാശാല ; ശങ്കര ജയന്തി ആഘോഷങ്ങൾ മെയ് 19ന്

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ശങ്കരജയന്തി ആഘോഷങ്ങൾ മെയ് 19ന് രാവിലെ 10ന് കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിൽ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സംഗീത വിഭാഗത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ശങ്കരസ്തുതികളുടെ ആലാപനത്തോടെ ശങ്കരജയന്തി ആഘോഷങ്ങൾ ആരംഭിക്കും. ന്യൂഡൽഹിയിലെ ഭാരത് രത്ന ഡോ. ബി. ആർ. അംബേദ്കർ സർവ്വകലാശാലയിലെ സ്കൂൾ ഓഫ് കൾച്ചർ ആൻഡ‍് ക്രിയേറ്റീവ് എക്സ്പ്രഷൻസ് വിഭാഗം ഡീൻ പ്രൊഫ. ശിവജി പണിക്കർ ശ്രീ ശങ്കര വാർഷിക പ്രഭാഷണം നിർവ്വഹിക്കും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ അധ്യക്ഷനായിരിക്കും.

സർവ്വകലാശാലയിലെ വിവിധ എൻഡോവ്മെന്റുകൾ തദവസരത്തിൽ വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് സർവ്വകലാശാലയിലെ വിവിധ കലാവിഭാഗം വിദ്യാർത്ഥികളുടെ അരങ്ങേറ്റവും നടക്കും. ഇപ്പോൾ സർവ്വകലാശാലയിൽ ബിരുദ-ബിരുദാനന്തര പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ മുൻ വർഷങ്ങളിലേത് പോലെ തന്നെയാണ് ഈ വർഷവും ശങ്കരജയന്തി ആഘോഷങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് ഈ വർഷവും ശങ്കരജയന്തി ആഘോഷങ്ങൾ സംഘടിപ്പിക്കുക. ശങ്കരജയന്തി ആഘോഷങ്ങളുടെ രണ്ടാം ഘട്ടം വിവിധ പ്രാദേശിക ക്യാമ്പസുകളിലും സെമസ്റ്റർ അവധിക്ക് ശേഷം വിപുലമായി നടക്കുമെന്ന് രജിസ്ട്രാർ പ്രൊഫ. എം. ബി. ഗോപാലകൃഷ്ണൻ പറഞ്ഞു.

സംസ്‌കൃത സർവ്വകലാശാലയിൽ ശങ്കരജയന്തി പ്രഭാഷണം നടത്തി
ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശങ്കരജയന്തി പ്രഭാഷണം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ അമേരിക്കയിലെ സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ റിലീജിയസ് സ്റ്റഡീസ് പ്രൊഫസർ ഡോ. സ്തനേശ്വർ തിമൽസീന ശങ്കരജയന്തി പ്രഭാഷണം നിർവ്വഹിച്ചു. ‘ബോധശാസ്ത്രത്തിലെ ആധുനിക സമസ്യകൾ ശങ്കരാചാര്യരുടെ ദർശനത്തിന്റെ വെളിച്ചത്തിൽ’ എന്നതായിരുന്നു വിഷയം. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി അധ്യക്ഷയായിരുന്നു. പഠനകേന്ദ്രം ഡയറക്ടർ പ്രൊഫ. ശ്രീകല എം. നായർ, പ്രൊഫ. ജനക്ദവെ, പ്രൊഫ. അവിനാഷ് ഗുപ്ത, പ്രൊഫ. എസ്. ഷീബ എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...