ഒരേ സമയം നാല് ഫോണുകളിൽ വരെ വാട്ട്സ്ആപ്പ് ലോഗിൻ ചെയ്യാം

For full experience, Download our mobile application:
Get it on Google Play

ഇനി മുതൽ ഒന്നിലധികം ഫോണുകളിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാം. ഏകദേശം നാല് ഫോണുകളിൽ വരെ ഒരേ സമയം വാട്ട്സ്ആപ്പ് ഉപയോഗിക്കാം. ഫേസ്ബുക്കിലൂടെയാണ് പുതിയ അപ്ഡേറ്റ് വിവരം മെറ്റ സൂക്കർബർഗ് പ്രഖ്യാപിച്ചത്. വരും ആഴ്ചകളിൽ തന്നെ എല്ലാ ഉപഭോക്താക്കൾക്കും ഈ ഫീച്ചർ ലഭ്യമാകും. നിലവിൽ ഒരു ഫോണിൽ ഒരു വാട്ട്സ്ആപ്പ് അക്കൗണ്ട് മാത്രമേ ഉപയോഗിക്കാനാകൂ. കൂടാതെ ഇതിനൊപ്പം തന്നെ ഡെസ്ക്ടോപ്പ് ഡിവൈസുകളിൽ വാട്ട്സ്ആപ്പ് ലോഗ് ഇൻ ചെയ്യാനുമാകും. മറ്റ് ഫോണുകളിൽ വാട്ട്സ്ആപ്പ് മെസെജ് ലഭ്യമാകുന്ന സാഹചര്യത്തിൽ ഒരു ഫോൺ സ്വിച്ച് ഓഫ് ആയാലും മറ്റുള്ളവയിൽ വാട്ട്സ്ആപ്പ് ഉപയോഗിക്കാനാകും. ഏകദേശം രണ്ട് ബില്യണോളം ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് സേവനമാണ് വാട്ട്സ്ആപ്പ്.

വിൻഡോസ് ഡെസ്‌ക്‌ടോപ്പിൽ വാട്ട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താലും ഉപയോക്താക്കൾക്ക് വീഡിയോ, വോയ്‌സ് കോളിംഗ് ഓപ്‌ഷനുകളും മിക്കവാറും എല്ലാ ഉപകരണങ്ങൾക്കുമുള്ള ഉപകരണ ലിങ്കിംഗും ഉൾപ്പെടെയുള്ള പുതിയ ഫീച്ചറുകളിലേക്ക് ആക്‌സസ് ലഭിക്കും. ഒന്നിലധികം ഡിവൈസുകളിൽ വാട്ട്സാപ്പിന്റെ ആക്സസ് ലഭിക്കാനായി പ്രൈമറി ഡിവൈസിൽ ഫോൺ നമ്പർ കൊടുത്ത് വാട്ട്സ്ആപ്പ് ഓപ്പൺ ചെയ്യണം.

അതിനു ശേഷം സെറ്റിങ്സിൽ പോയി ലിങ്ക്ഡ് ഡിവൈസ് സെലക്ട് ചെയ്യുക. അതിൽ ലിങ്ക്ഡ് ന്യൂ ഡിവൈസ് സെലക്ട് ചെയ്യണം. തുടർന്ന് സ്ക്രീനിൽ കാണിക്കുന്ന ഇൻസ്ട്രക്ഷനും ഫോളോ ചെയ്യുക. അതിനു ശേഷം മറ്റൊരു ഡിവൈസ് കണക്ട് ചെയ്യണം. വിൻഡോസ് ആണ് കണക്ട് ചെയ്തത് എങ്കിൽ വാട്ട്സ്ആപ്പ് വെബ്പേജ് ഓപ്പൺ ചെയ്ത് രണ്ടാമത്തെ ഡിവൈസിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുക. ഡിവൈസുകൾ സിങ്ക് ആകാൻ കുറച്ചു സമയം വെയിറ്റ് ചെയ്യണം. ചാറ്റ് ആ ഡിവൈസില്‌ ഓപ്പൺ ആയി കഴിഞ്ഞാൽ മറ്റ് ഡിവൈസുകളിലും ഈ പ്രോസസ് തുടരാം. ഏത് സമയത്തും ഇവ അൺലിങ്കും ചെയ്യാനാകും. 4 ലിങ്ക്ഡ് ഡിവൈസും ഒരു ഫോണും ഒരേ സമയം നിങ്ങൾക്ക് ഉപയോഗിക്കാനാകും. ഉപയോക്താവിന്റെ സ്വകാര്യ സന്ദേശങ്ങൾ, മീഡിയ, കോളുകൾ എന്നിവ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റ് ചെയ്തിരിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കശ്മീരിലെ കല്ലേറ് നിര്‍ത്താന്‍ അറിയാമെങ്കില്‍… പിന്നെയാ ഡല്‍ഹി ; വിദ്യാർത്ഥി സമരത്തെ പരിഹസിച്ച് കൃഷ്ണകുമാർ

0
തിരുവനന്തപുരം: ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ കൃഷ്ണ...

ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: ഇന്ന് വൈകീട്ട് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. 300 മെഗാവാട്ട്...

കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ്

0
കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപ്പറ്റ എസ്റ്റേറ്റിൽ നിർമിക്കുന്ന പുനരധിവാസ...

യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരെ രൂക്ഷ...

0
ഡൽഹി: യുവാക്കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ വെറുതെ വിടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര...