സംസ്‌കൃത സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകൾ

For full experience, Download our mobile application:
Get it on Google Play

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ പുതിയതായി ആരംഭിക്കുന്ന പ്രോജക്ട് മോഡ് പ്രോഗ്രാമായ മൾട്ടിഡിസിപ്ലിനറി മാസ്റ്റേഴ്സ് ഇൻ ഡിസാസ്റ്റർ മിറ്റിഗേഷൻ ആൻഡ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആകെ രണ്ട് ഒഴിവുകളാണ് ഉളളത്. അഞ്ച് വർഷത്തേയ്ക്കാണ് നിയമനം. പ്രായപരിധിയില്ല. യു. ജി. സി നിഷ്കർഷിക്കുന്ന അക്കാദമിക് ലവൽ 10 പ്രകാരമുളള 57700-162000 സ്കെയിലിൽ പ്രതിമാസം ശമ്പളം ലഭിക്കും.

യോഗ്യത: യു. ജി. സി. റഗുലേഷൻസ് 2018 പ്രകാരം ഡിസാസ്റ്റർ മാനേജ്മെന്റ്, ജ്യോഗ്രഫി, സൈക്കോളജി, സോഷ്യോളജി, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലും 55% മാർക്കിൽ കുറയാതെ പി. ജി. ബിരുദം നേടി ഡിസാസ്റ്റർ മാനേജ്മെന്റിൽ അഭികാമ്യമായ സ്പെഷ്യലൈസേഷൻ തെളിയിക്കുന്ന താഴെപ്പറയുന്ന യോഗ്യതകൾ കൂടിയുളളവർക്ക് അപേക്ഷിക്കാം: ഡിസാസ്റ്റർ മാനേജ്മെന്റിൽ അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നേടിയ പി. എച്ച്.ഡി.

അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റുമായി ബന്ധപ്പെട്ട പബ്ലിക്കേഷനുകൾ (സ്കോപസ്/വെബ് ഓഫ് സയൻസ് ഇൻഡക്സ്ഡ്/യു. ജി. സി. -കെയർ ലിസ്റ്റഡ് ജേർണലുകളിൽ) അല്ലെങ്കിൽ ഡിസാസ്റ്റർ മാനേജ്മെന്റ് മേഖലയിൽ അധ്യാപന/ജോലി പരിചയം അല്ലെങ്കിൽ മറ്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അധിക യോഗ്യതയായി ഡിസാസ്റ്റർ മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പി. ജി. ഡിപ്ലോമ. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് മൂന്ന്. രജിസ്ട്രേഷൻ ഫീസ് 2000/-രൂപ. എസ്. സി./ എസ്. ടി. /ഭിന്നശേഷി വിഭാഗക്കാർക്ക് 500/- മതിയാകും. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോക്സിംഗിൽ ഇരട്ട സ്വർണം കൊയ്ത് പ്രീതിയും ജെയ്‌സ്മിനും

0
ന്യൂഡൽഹി : ഗ്ലാസ്‌കോ കോമൺവെൽത്ത് ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക്...

ആര്‍. സു​ഗതന് അനുകൂലമായി തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി റിപ്പോർട്ട്‌ നൽകിയത് ഞെട്ടിക്കുന്നതെന്ന് മന്ത്രി...

0
തിരുവനന്തപുരം: കാപ്പാ കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി...

ആലപ്പുഴ ജില്ലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലും അയൽ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തുമുണ്ടായ കനത്ത മഴയെയും...

പാർലമെന്‍റിലെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തു

0
ഡൽഹി: പാർലമെന്‍റിലെ അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ...