സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പര്‍ ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തലാണ് തീരുമാനം.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍;
ഓഖി ദുരന്തത്തില്‍ വള്ളവും വലയും നഷ്ടപ്പെട്ട നാലു പേര്‍ക്ക് നഷ്ടപരിഹാര തുകയായ 24,60,405/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കും. ബ്രിജിന്‍ മേരി (പൂന്തുറ), കെജിന്‍ ബോസ്‌കോ (പൊഴിയൂര്‍), റോമല്‍ (വള്ളക്കടവ്), മാത്യൂസ് (പൊഴിയൂര്‍) എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുക. കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ കമ്പനി സെക്രട്ടറിയുടെയും ജനറല്‍ മാനേജരുടെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. സര്‍ക്കാര്‍ ഐ.ടി പാര്‍ക്കുകളുടെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറുടെ ഒരു തസ്തിക അഞ്ചു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സൃഷ്ടിക്കും.

എക്‌സൈസ് വകുപ്പില്‍ വനിതകളുടെ പ്രാതിനിധ്യം ഉയര്‍ത്തുന്നതിന് വിവിധ ജില്ലകളിലായി 31 വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ തസ്തിക സൃഷ്ടിച്ച നടപടി സാധൂകരിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും 01.07.2019 പ്രാബല്യത്തില്‍ പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ / കമ്പനികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റിയൂട്ടറി ബോര്‍ഡുകള്‍, സൊസൈറ്റികള്‍ / അപ്പക്‌സ് കോ-ഓപ്പറേറ്റീവ് എന്നീ സ്ഥാപനങ്ങളെ ചരക്കുകകളുടെയും സേവനങ്ങളുടെയും വിതരണക്കാരായ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ബില്ലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള ട്രേഡ് റിസീവബിള്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം പ്ലാറ്റ്‌ഫോമില്‍ പങ്കെടുക്കാന്‍ അനുവദിക്കും. സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തുല്യ അവസരം സൃഷ്ടിക്കുക, മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, എം.എസ്.എം.ഇകളെ പിന്തുണയ്ക്കുന്ന വിവിധ പദ്ധതികള്‍ എന്നിവ സുഗമമാക്കുക എന്നിവയ്ക്ക് വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെയും ആര്‍.ബി.ഐയുടെയും സംയുക്ത സംരംഭമാണ് ട്രേഡ് റിസീവബിള്‍ ഡിസ്‌കൗണ്ടിംഗ് സിസ്റ്റം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...