സനുമോഹന്റെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസ്. സനുമോഹന്റെ മൊഴിയില്‍ ദുരൂഹതയുണ്ടെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമം നടത്തിയെന്നും എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു പറഞ്ഞു. വൈഗയുടെ രക്തത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും സംശയാസ്പദമാണ്.

കടബാധ്യതയും മറ്റ്‌ ആശങ്കകളുമാണ്‌ കൊലയ്‌ക്ക്‌ പിന്നിലെന്നാണ്‌ സനു മോഹന്‍ പോലീസിനോട്‌ പറഞ്ഞത്. ഇക്കാര്യങ്ങളില്‍ കൃത്യമായ മറുപടി നല്‍കാന്‍ സനു മോഹന്‌ കഴിഞ്ഞിട്ടില്ല. സ്ഥിരതയില്ലാത്ത മൊഴികളാണ്‌ കിട്ടിക്കൊണ്ടിരിക്കുന്നതെന്നും നാഗരാജു പറഞ്ഞു. എങ്ങനെ കൊലപ്പെടുത്തി എന്നതിലും കൂടുതല്‍ വ്യക്തത വേണം. മൂന്നാമതൊരാള്‍ കൊലയ്‌ക്ക്‌ പിന്നില്‍ ഉണ്ടെന്ന സംശയം ഉണ്ടായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നെന്നും സിറ്റി പോലീസ്‌ കമീഷണന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

വൈഗയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ബോധംപോയപ്പോള്‍ മരിച്ചെന്ന് കരുതി പുഴയില്‍ എറിഞ്ഞെന്നുമാണ് സനുമോഹന്‍ പോലീസിന് നല്‍കിയ മൊഴി. സാമ്ബത്തിക പ്രശ്‌നങ്ങള്‍ കാരണം മകളെ കൊലപ്പെടുത്തി ജീവനൊടുക്കാനായിരുന്നു തീരുമാനം. എന്നാല്‍ തനിക്ക് ജീവനൊടുക്കാനുള്ള ധൈര്യമുണ്ടായില്ലെന്നും സനുമോഹന്‍ പോലീസിന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ സനുവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. കേസിന്റെ എല്ലാവശങ്ങളും പരിശോധിച്ച്‌ മാത്രമേ പോലീസ് അന്തിമനിഗമനത്തിലെത്തൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...