രാജ്യവ്യാപക ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തില്ല ; നിർമ്മല സീതാരാമൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡ്​  വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍  ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന്​ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ചെറിയ കണ്ടെയ്​​ന്‍മെന്‍റുകളാക്കി തിരിച്ചാകും നിയന്ത്രണം. രാജ്യത്തെ വ്യവസായ അസോസിയേഷന്റെ യോഗത്തിലാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്.

രാജ്യവ്യാപക ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യം ഇനി പരിഗണിക്കില്ല. കോവിഡ്​ വ്യാപനം ചെറുക്കാന്‍ ചെറിയ കണ്ടെയ്ന്‍മെന്‍റ്​ സോണുകളാക്കി തിരിച്ചാകും നിയന്ത്രണം. ജനങ്ങളുടെ ജീവനും ഉപജീവനത്തിനുമായി സംസ്​ഥാനങ്ങളുമായി ഒന്നിച്ച്‌​ പ്രവര്‍ത്തിക്കും. കോവിഡിന്‍റെ രണ്ടാംതരംഗത്തില്‍ സമ്പദ്​ വ്യവസ്​ഥ പൂര്‍ണമായി അടച്ചിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത്​ 2.73 ലക്ഷം പേര്‍ക്കാണ്​ കഴിഞ്ഞദിവസം കോവിഡ്​ സ്​ഥിരീകരിച്ചത്​. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്​. 16189 മരണമാണ്​ 24 മണിക്കൂറിനിടെ രാജ്യത്ത്​ സ്​ഥിരീകരിച്ചത്​. തുടര്‍ച്ചയായ അഞ്ചാദിവസമാണ്​ കോവിഡ്​ ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...