Friday, July 4, 2025 12:37 am

വൈഗ കൊലപാതകം ; ഗോവയിലെ ചൂതാട്ട കേന്ദ്രത്തിലെ കാവൽക്കാരൻ സനു മോഹനെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഗോവ : വൈഗ കൊലക്കേസിലെ പ്രതി സനു മോഹനെ ഗോവയിലെ ചൂതാട്ട കേന്ദ്രത്തിലും അവിടെ താമസിച്ച ഹോട്ടലിലും എത്തിച്ചു പോലീസ് തെളിവെടുത്തു. ചൂതാട്ട കേന്ദ്രത്തിലെ കാവൽക്കാരൻ സനുവിനെ തിരിച്ചറിഞ്ഞു. പോക്കറ്റടിക്ക് ഇരയായി എന്നു പറയുന്ന ബീച്ചിലും സനുവിനെ കൊണ്ടുപോയി.

ഹോട്ടലിൽ ആത്മഹത്യാ ശ്രമം നടത്തിയ രീതി സനു വിശദീകരിച്ചു. ഇന്നലെ വൈകിട്ട് ഗോവയിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ പോലീസ് സംഘം മുരുടേശ്വറിലേക്ക‌ു തിരിച്ചു. അവിടെ രാത്രി സനു ചെലവഴിച്ചെന്നു പറയുന്ന ക്ഷേത്രപ്പന്തലിലും കാർവാറിലേക്ക‌ു പോകാൻ ട്രക്കിൽ കയറിയ പോയിന്റിലും സനുവിനെ എത്തിക്കും.

കൊല്ലൂരിലും കാർവാറിലും തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം ഇന്നോ നാളെയോ അന്വേഷണ സംഘം കൊച്ചിയിലേക്ക‌ു മടങ്ങും. കൊല്ലൂരിൽ സനു 6 ദിവസം താമസിച്ച ബീന റസിഡൻസിയിലും ക്ഷേത്ര പരിസരത്തെ അന്നദാന പന്തലിലും തെളിവെടുപ്പ് നടത്തും. ഇവിടെയും ഹോട്ടലിൽ ആത്മഹത്യാ ശ്രമം നടത്തിയെന്നു മൊഴി നൽകിയിട്ടുള്ളതിനാൽ അക്കാര്യവും പരിശോധിക്കും. കാർവാർ ബീച്ചിലും സമീപത്തെ തൊഴിലാളി ക്യാമ്പിലു‌ം സനുവിനെ എത്തിച്ചു തെളിവെടുപ്പ് നടത്തു‌ം.

കൊച്ചിയിലെത്തിച്ച ശേഷം ഒരു ദിവസം പൂർണമായി ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. തെളിവെടുപ്പു വേളയിൽ ലഭിച്ച വിവരങ്ങളുടെയും സനു നേരത്തെ നൽകിയ മൊഴികളുടെയും അടിസ്ഥാനത്തിലാകും ഇനിയുള്ള ചോദ്യം ചെയ്യൽ. ഏതാനും ബന്ധുക്കളോടും ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. സനുവിന്റെ ചില വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ ഭാര്യ രമ്യയുടെ മൊഴി ഒരു തവണ കൂടി എടുക്കുന്ന കാര്യവും പോലീസ് പരിഗണിക്കുന്നുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...