ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ് ശാരദാ മേനോൻ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ഇന്ത്യയിലെ ആദ്യ വനിതാ സൈക്യാട്രിസ്റ്റ് ശാരദാ മേനോൻ അന്തരിച്ചു. 98 വയസായിരുന്നു. ഏറ്റവും കൂടുതൽ കാലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്തിന്റെ മേധാവിയായിരുന്ന ശാരദാ മേനോൻ ഞായറാഴ്ച ചെന്നൈയിൽ വെച്ചാണ് അന്തരിച്ചത്. മംഗളൂരുവിൽ ജനിച്ച ശരദാ മോനോന്‍ ചെന്നൈയിലായിരുന്നു വിദ്യാഭ്യാസം പൂർത്തീകരിച്ചത്.

മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ അവർ ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസിൽ സൈക്യാട്രി പരിശീലനം നേടി. രാജ്യത്തെ ആദ്യ വനിതാ സൈക്യാട്രിസ്റ്റായ ശാരദമേനോനെ രാജ്യം 1992-ൽ പത്മഭൂഷൺ നൽകി ആദരിച്ചു.

1984-ൽ സൈക്യാട്രിസ്റ്റ് ആർ. താരയ്‌ക്കൊപ്പം സ്കീസോഫ്രീനിയ റിസർച്ച് ഫൗണ്ടേഷൻ (S C A R F India) സ്ഥാപിച്ചു. “അവളുടെ മരണം ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു ശൂന്യത സൃഷ്ടിച്ചു. എനിക്ക് അവളെ 1978 മുതൽ അറിയാം, 35 വർഷമായി അവളോടൊപ്പം ജോലി ചെയ്തു. നമുക്കെല്ലാവർക്കും ഒരു വലിയ മാതൃകയും പ്രചോദനവുമായിരുന്നു. അങ്ങനെ പല തലങ്ങളിൽ വിശേഷിപ്പക്കെടാവുന്ന ജീവിതമായിരുന്നു. മൂന്ന് മാസം മുമ്പ് വരെ അവൾ തന്റെ ആഗ്രഹങ്ങളെ കുറിച്ചും മാനസികരോഗികളുടെ പുനരധിവാസത്തെക്കുറിച്ചും സംസാരിച്ചിരുന്നു”- എന്നായിരുന്നു ശാരദ മേനോന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെയുള്ള ഡോ. താരയുടെ പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് 437 വിവാഹങ്ങൾ ; വിപുലമായ ക്രമീകരണങ്ങൾ

0
ഗുരുവായൂർ : ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്‌ചയായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ 437...

കോടതി നടപടികൾ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ചു ; അഭിഭാഷകന് ഹൈക്കോടതിയുടെ വിലക്ക്

0
കൊച്ചി: കോടതി നടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് യുട്യൂബിൽ പ്രചരിപ്പിച്ച സംഭവത്തിൽ...

ഐ ഫോൺ വാങ്ങാൻ ട്യൂഷൻ ടീച്ചറുടെ സ്വർണമാല കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: രാത്രിയിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിയ ടീച്ചറുടെ സ്വർണമാല ബൈക്കിലെത്തി തട്ടിപ്പറിച്ചു...

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....