പി.എം ശ്രീയെ ശക്തമായി എതിർക്കുമെന്ന് സാറാ ജോസഫ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : യു.ഡി.എഫ് സർക്കാർ പി.എം ശ്രീ നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറാ ജോസഫ്. പി.എം ശ്രീ പദ്ധതി നടപ്പാക്കാൻ എൽ.ഡി.എഫ് ഭാഗത്തുനിന്ന് നീക്കമുണ്ടായപ്പോൾ അവരോട് പറഞ്ഞതുതന്നെയാണ് യു.ഡി.എഫിനോടും പറയാനുള്ളത്. കൂടുതൽ ശക്തമായിത്തന്നെ എതിർക്കേണ്ടി വരുമെന്നും സാറാ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. യു.ഡി.എഫ് പ്രതിപക്ഷത്തായിരുന്നപ്പോൾ നയം എന്തായിരുന്നോ, അതിനാണ് ജനങ്ങൾ വോട്ടു ചെയ്ത് ജയിപ്പിച്ചതെന്നും അവർ വ്യക്തമാക്കി. പി.എം ശ്രീ പദ്ധതി സംബന്ധിച്ച് പെട്ടെന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ശനിയാഴ്ച മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കേരള സർക്കാർ കേന്ദ്രവുമായി ഒപ്പിട്ട കരാറാണിത്. അതിൽനിന്ന് ഏകപക്ഷീയമായി ഒരു കക്ഷിക്ക് പിന്മാറാൻ സാധിക്കുമോ എന്നതെല്ലാം വിദഗ്ധരുമായി ചർച്ച ചെയ്യേണ്ടതുണ്ട്. അടിയന്തരമായി തീരുമാനമെടുത്ത് പെട്ടെന്ന് ഒന്നും ചെയ്യാനാകില്ല. ഒപ്പിട്ട പി.എം ശ്രീയുടെ കാര്യത്തിലെ നിലപാട് ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കേണ്ട കാര്യമില്ല -മന്ത്രി പറഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ പേര് ഉൾപ്പെടുത്തിയത് വിവാദത്തിൽ

0
ഡൽഹി: സ്വാതന്ത്ര സമര സേനാനികളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരും. മത്സര...

ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി

0
ഡൽഹി: ഡൽഹിയിൽ വിദ്യാ‍ർഥികൾ താമസിച്ചിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൂടി...

ബിജെപി ഭരിക്കുന്ന പാറളം പഞ്ചായത്തില്‍ അവിശ്വാസ നീക്കവുമായി കോണ്‍ഗ്രസും ഇടതുപക്ഷവും

0
തൃശൂര്‍: ബിജെപി ഭരിക്കുന്ന തൃശൂര്‍ ജില്ലയിലെ പാറളം പഞ്ചായത്തില്‍ അവിശ്വാസ...

ഹിന്ദിയെ ദേശീയ ഭാഷയെന്ന് വിശേഷിപ്പിച്ചു ; വിവാദത്തിനു പിന്നാലെ പരസ്യമായി മാപ്പുപറഞ്ഞ് ശിവ രാജ്കുമാർ

0
ബെംഗളൂരു : ഹിന്ദിയെ 'ദേശീയ ഭാഷ' എന്ന് വിശേഷിപ്പിച്ചതിൽ പരസ്യമായി മാപ്പ്...