സ്വപ്നയുടെ രഹസ്യമൊഴി പകർപ്പ് വേണമെന്ന സരിതയുടെ ഹർജി കോടതിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡോളര്‍കടത്ത് കേസിൽ സ്വപ്ന സുരേഷും സരിത്തും ഇന്ന് കസ്റ്റംസിന് മുന്‍പാകെ ഹാജരാകും. രാവിലെ 11 മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ്. കസ്റ്റംസ് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് സ്വപ്ന മറുപടി നല്‍കിയിരുന്നു. കസ്റ്റംസിന്‍റെ അഡ്ജുഡിക്കേഷന്‍  കമ്മിറ്റിക്ക് മുന്‍പാകെ സ്വപ്ന തന്‍റെ ഭാഗം വിശദീകരിക്കും.

വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഇന്ന് സിബിഐ ചോദ്യം ചെയ്യും. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിബിഐ നീക്കം. നിർമ്മാണ കരാർ ലഭിക്കാൻ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ , സന്ദീപ് നായർക്ക് കൈക്കൂലി നൽകിയെന്നാണ് മൊഴി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ശിവശങ്കറും സന്ദീപ് നായരും ചേർന്നാണ് യൂണിടാക്കിനെ എത്തിച്ചതെന്നും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.

സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സോളാർ കേസ് പ്രതി സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മൊഴിയിൽ തനിക്കെതിരെ ചില പരാമർശങ്ങളുണ്ടെന്നാണ് അറിഞ്ഞതെന്നും അതിനാൽ മൊഴിയുടെ പകർപ്പിന് അവകാശമുണ്ടെന്നുമാണ് സരിതയുടെ വാദം. ഇക്കാര്യം പരിശോധിക്കുന്നതിന് കോടതി അമിക്കസ് ക്യൂരിയെ നിയോഗിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിന്ധു നദീജല കരാർ തർക്കം; ആർബിട്രേഷൻ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ മാറ്റമില്ലെന്ന് കേന്ദ്രസർക്കാർ....

കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്ന്...

0
പാലക്കാട്: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അത് വലിയ...

താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ

0
കണ്ണൂർ: പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം....

കാന്തപുരത്തിന്റെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന മറ്റ് മതപണ്ഡിതന്മാരെയും രൂക്ഷമായി വിമർശിച്ച് എസ്എഫ്ഐ

0
കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശങ്ങളെയും അതിനെ ന്യായീകരിക്കുന്ന...