Friday, March 29, 2024 7:03 pm

കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ ഇന്ന് കെപിസിസി ആസ്ഥാനത്തെത്തും. സംസ്ഥാനത്തെ നേതാക്കളുടെ വോട്ടു തേടുന്നതിനാണ് തരൂരിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ച നടത്തേണ്ട നേതാക്കളുടെ പട്ടിക തരൂര്‍ ക്യാമ്പ് തയ്യാറാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്കു യാത്രയ്ക്കു സമയം ലഭിക്കാത്തതിനാല്‍ ഫോണില്‍ വിളിച്ച്‌ വോട്ട് ഉറപ്പാക്കാനാണ് ശ്രമം. കേരളത്തിലെ വോട്ടര്‍മാരില്‍ പിന്തുണ പരസ്യമായി പ്രഖ്യാപിക്കാത്ത പലരും വോട്ട് ചെയ്യാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നു തരൂരിന്റെ ക്യാമ്പിലുള്ളവര്‍ അവകാശപ്പെട്ടു.

Lok Sabha Elections 2024 - Kerala

നാളെ വൈകിട്ട് ചെന്നൈയിലേക്കു പോകുന്നതിനു മുമ്പ് പരമാവധി വോട്ടര്‍മാരെ കാണും. എംപിമാരായ എം കെ രാഘവനും ഹൈബി ഈഡനും മാത്യു കുഴല്‍നാടന്‍ എംഎല്‍എയുമാണ് ഇതിനകം തരൂരിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ചത്. മുന്‍ എംഎല്‍എമാരില്‍ തമ്പാനൂര്‍ രവിയും കെ എസ് ശബരീനാഥനും തരൂരിനെ അനുകൂലിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, വി ഡി സതീശന്‍, കെ സുധാകരന്‍ എന്നിവര്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കൊപ്പമാണ്. തരൂരും ഖര്‍ഗെയും യോഗ്യരാണെന്ന് അഭിപ്രായപ്പെട്ട സുധാകരന്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് കെപിസിസി നിര്‍ദേശിക്കില്ലെന്ന് രണ്ടു ദിവസം മുന്‍പു പറഞ്ഞിരുന്നു. കേരളത്തില്‍ വോട്ടുതേടാനായി ഇന്നലെ രാത്രിയാണ് തരൂര്‍ തിരുവനന്തപുരത്തെത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ് കേസ് എടുത്തു

0
കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ്...

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...

അടുത്ത മണിക്കൂറുകളിൽ സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക്...

ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ നടപടി ; രാഹുൽ ഗാന്ധി

0
ദില്ലി : പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികൾക്കെതിരായ ആദായ നികുതി വകുപ്പിന്റെ നടപടിയിൽ...