Sunday, May 19, 2024 2:00 pm

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ പത്ത് കോടി രൂപയുടെ പിഴയടച്ച് ശശികല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : അനധികൃത സ്വത്ത് സമ്പാദനക്കേസിൽ പത്ത് കോടി രൂപയുടെ പിഴയടച്ച് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സഹായി വി.കെ ശശികല. സാമ്പത്തിക തിരിമറിക്കേസിൽ തടവിൽ കഴിയുന്ന ശശികലയക്ക് ഉടൻ ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അഭിഭാഷകൻ എൻ രാജ സെന്തൂർ പാണ്ഡ്യനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.

എന്നാൽ ശശികലയുടെ കാര്യത്തിൽ എ.ഐ.ഡി.എം.കെ നിലപാട് മാറ്റിയിട്ടില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി ഇ.പളനിസ്വാമി പറഞ്ഞു. തിരിച്ചെത്തുന്ന ശശികലക്കും കുടുംബത്തിനും പാർട്ടിയിലോ സർക്കാരിലോ സ്ഥാനമുണ്ടായിരിക്കുന്നതല്ലെന്നും പളനിസ്വാമി പറഞ്ഞു. അടുത്ത വർഷം ജനുവരിയോടെ ശശികല പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.

എ.ഐ.ഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയലളിതയുടെ വലംകെെയായി അറിയപ്പെട്ടിരുന്ന ശശികല തമിഴ്നാട് രാഷ്ട്രീയത്തിലെ പ്രബല വ്യക്തിത്വങ്ങളിൽ ഒന്നായാണ് അറിയപ്പെട്ടിരുന്നത്. ജയലളിതയുടെ മരണത്തിന് ശേഷം മുഖ്യമന്ത്രിയായി അധികാരത്തിലേറാനുള്ള ശശികലയുടെ തന്ത്രങ്ങൾ പക്ഷേ പരാജയപ്പെടുകയാണുണ്ടായത്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ 2017ൽ ശശികല അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റ് രണ്ട് ബന്ധുക്കളോടൊപ്പമാണ് ശശികല തടവിൽ പോയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആം ആദ്മി പാർട്ടിയെ ഇല്ലാതാക്കാനാണ് നരേന്ദ്ര മോദിയുടെ ശ്രമം : അരവിന്ദ് കെജ്രിവാൾ

0
ന്യൂഡൽഹി: ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി ആംആദ്മി പാർട്ടി. നേതാക്കളെ...

ഒടുവിൽ ബാലിസ്റ്റിക് റിപ്പോർട്ടുമെത്തി ; ബോയിംഗ് മുൻ ജീവനക്കാരന്റെ മരണത്തിലെ അന്വേഷണം അവസാനിപ്പിച്ചു

0
സൗത്ത് കരോലിന: ബോയിംഗ് വിമാന നിർമ്മാണത്തിലെ പിഴവുകൾ അവഗണിക്കാനുള്ള കമ്പനിയുടെ നീക്കത്തിനെതിരെ...

മരുഭൂമിയെ പച്ചപ്പണിയിച്ച് ‘ദ ഹാങ്ങിങ് ഗാർഡൻസ്’

0
ഷാർജ: നഗരത്തിരക്കുകളിൽനിന്നുമാറി പൂന്തോട്ടവും വെള്ളച്ചാട്ടവുമെല്ലാം ആസ്വദിക്കാൻപറ്റിയ വിനോദസഞ്ചാരകേന്ദ്രമാണ് കൽബയിലെ ‘ദ ഹാങ്ങിങ്...