വിവാഹ അഭ്യര്‍ഥന നിരസിച്ച എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ തീവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ പ്രകോപനത്തില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ കുത്തിയും പെട്രോള്‍ ഒഴിച്ചും തീവച്ചും കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി. തൃശൂര്‍ ചിയ്യാരം സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി നീതു കൊല്ലപ്പെട്ട കേസിലാണ് പ്രതി നിധീഷിനെ കുറ്റക്കാരനാണെന്ന് തൃശൂര്‍ കണ്ടെത്തിയത്. ശിക്ഷ 23ന് വിധിക്കും.

2019 ഏപ്രില്‍ നാലിനു പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. തൃശൂര്‍ ചിയ്യാരത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥിനി നീതുവിനെ വീടിന്റെ  ശുചിമുറിയിലിട്ടാണ് കൊലപ്പെടുത്തിയത്. സുഹൃത്തായ വടക്കേക്കാട് സ്വദേശി നിധീഷായിരുന്നു കൊലപാതകി.

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന്റെ വൈരാഗ്യമായിരുന്നു കൊലയ്ക്കു കാരണം. ഇരുപത്തിയേഴുകാരനായ പ്രതി നിധീഷ് കളമശേരിയിലെ സ്വകാര്യ കമ്പിനിയില്‍ ജീവനക്കാരനായിരുന്നു. കത്തിയും പെട്രോളും വാങ്ങി നേരെ ചിയ്യാരത്ത് നീതുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. അമ്മ നേരത്തെ മരിച്ചതിനാല്‍ നീതു താമസിച്ചിരുന്നതാകട്ടെ അമ്മാവന്റെ വീട്ടിലായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ മുത്തശിയും അമ്മാവനും പ്രതിയെ കയ്യോടെ പിടികൂടി പോലീസിന് കൈമാറി. നീതുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കൊല്ലാന്‍ ഉപയോഗിച്ച കത്തി വീടിന്റെ ശുചിമുറിയില്‍ നിന്ന് തന്നെ പോലീസ് കണ്ടെടുത്തു. പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും കണ്ടെടുത്തിരുന്നു. കൊല നടത്തിയതിന് ദൃക്സാക്ഷികള്‍ ഇല്ല. പക്ഷേ കൊലയ്ക്കു ശേഷം പ്രതി ഇറങ്ങി വരുന്നത് നീതുവിന്റെ ബന്ധുക്കള്‍ കണ്ടിരുന്നു. ഇവരുടെ മൊഴിയാണ് നിര്‍ണായകമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...

മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് എം.എ ബേബി

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ രാഷ്ട്രീയ നിലപാടുകളെയും പ്രവർത്തനങ്ങളെയും പരിഹസിച്ച് സിപിഎം...

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രചാരണം വ്യാജം...

0
​പത്തനംതിട്ട: സംസ്ഥാനത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയ വിഷയത്തിൽ യു...