തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്ഡൌണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ ശനിയും ഞായറും സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ലെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
കോവിഡ് 19 രോഗവ്യാപനം കൂടി വരുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ കര്‍ക്കശമായ സുരക്ഷാ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതിനായാണ് മദ്യവില്‍പന ശാലകള്‍ രണ്ടു ദിവസം അടച്ചിടുന്നതെന്ന് എക്സൈസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ഏപ്രില്‍ 24, 25 തീയതികളില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് പ്രവര്‍ത്തനാനുമതി ഉള്ളതെന്നും ഈ സാഹചര്യത്തില്‍ എക്സൈസ് വകുപ്പിന്റെ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഒഴികെയുള്ള ലൈസന്‍സ്ഡ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.