കര്‍ഷകരുടെ ആത്മാഭിമാനത്തെ മുന്നൂറുരൂപയ്ക്ക് പണയംവെച്ചെന്ന് വിമര്‍ശനം ; പാംപ്ലാനിക്കെതിരെ സത്യദീപം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മാര്‍ പാംപ്ലാനിക്കെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം. കര്‍ഷകരുടെ ആത്മാഭിമാനത്തെ മുന്നൂറുരൂപയ്ക്ക് പണയം വച്ചെന്ന് വിമര്‍ശനം. വില പറഞ്ഞ് വോട്ട് ഉറപ്പിക്കുന്നതിനെ ന്യായീകരിക്കരുതെന്നും സത്യദീപം ചൂണ്ടിക്കാട്ടി. എന്നാല്‍ തലശ്ശേരി ബിഷപ്പിന്റെ ബിജെപി അനുകൂല പ്രസ്താവനയെ വിരട്ടിയൊതുക്കാന്‍ ശ്രമിച്ചിട്ടും അത് ഫലപ്രദമാകാതെ വന്നതോടെ സര്‍ക്കാര്‍ അനുരഞ്ജന പാതയില്‍. ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ റബര്‍ കര്‍ഷകരുടെ രോഷം ശമിപ്പിക്കാന്‍ വേണ്ടി സബ്‌സിഡി അനുവദിച്ചു. റബ്ബര്‍ ഉല്‍പ്പാദന സബ്‌സിഡിയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കുടിശ്ശികയുള്ള 23.45 കോടി രൂപയാണ് അനുവദിച്ചതോടെ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം എത്തിതുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ നാലു മാസത്തിലേറെയായി മുടങ്ങിക്കിടന്ന തുകയാണ് കര്‍ഷകരുടെ അക്കൗണ്ടിലേക്ക് എത്തിത്തുടങ്ങിയത്. ബിഷപ്പിന്റെ ഒറ്റ പ്രസ്താവന കൊണ്ട് അതിന് സാധിച്ചു എന്നത് സര്‍ക്കാര്‍ വിഷയത്തില്‍ എത്രത്തോളം പ്രതിരോധത്തിലായിരുന്നു എന്നതിന്റെയും തെളിവായി മാറി. റബ്ബറിന് വില നല്‍കുന്നവര്‍ക്ക് വോട്ട് എന്ന തലശ്ശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താന ഗുണം ചെയ്‌തെന്നാണ് കത്തോലിക്ക കോണ്‍ഗ്രസും പ്രതികരിച്ചത്. എന്താണോ ബിഷപ്പ് ആഗ്രഹിച്ചത് അത് നടപ്പിലാക്കി. 250 രൂപ നല്‍കാമെന്നതായിരുന്നു എല്‍ഡിഎഫിന്‌റെ വാഗ്ദാനം. അത് പാലിക്കാന്‍ സര്‍ക്കാറിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ കുടിശ്ശിക തീര്‍ത്തത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————–

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...