അറസ്റ്റ് തന്നെ, പ്രതികാര നടപടിയെന്ന് സത്യപാൽ മാലിക്

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലി പോലീസിന്റേത് പ്രതികാര നടപടിയെന്ന് സത്യപാല്‍ മാലിക്. അറസ്റ്റ് തന്നെയാണ് നടന്നതെന്നും മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വരെ ഇത്തരം പ്രവണതകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ പക്കല്‍ ഇനിയും തെളിവുകള്‍ ഏറെയുണ്ട്. സാങ്കേതികമായി അറസ്റ്റ് അല്ലെങ്കിലും ദില്ലി പോലീസ് അറസ്റ്റിന് സമാനമായ നിലയില്‍ പിടിച്ചുവെക്കുകയായിരുന്നു. അത് അറസ്റ്റല്ലാതെ എന്താണ്. സിബിഐ തന്നെ വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ലെന്നും ചില രേഖകള്‍ തേടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യപാല്‍ മാലിക്കിന് പിന്തുണ പ്രഖ്യാപിച്ച് ആര്‍കെ പുരത്ത് ഖാപ് പഞ്ചായത്ത് യോഗം ചേരാനിരിക്കെയായിരുന്നു അറസ്റ്റ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതിലും വലിയ യോഗം ഹരിയാനയില്‍ നടക്കുമെന്നും അതിലും താന്‍ പങ്കെടുക്കുമെന്നും സത്യപാല്‍ മാലിക് അറിയിച്ചു. സത്യപാല്‍ മാലിക് പോലീസ് സ്റ്റേഷനില്‍ നിന്നും മടങ്ങി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിലെ തലവടിയിൽ നിരവധി പേരെ മാറ്റിപ്പാർപ്പിച്ചു

0
എടത്വ: തലവടി ഗ്രാമപഞ്ചായത്തിലെ വെള്ളപ്പൊക്ക ബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ശക്തമാക്കി....

പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

0
തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി...

കനത്ത മഴ : നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായി നിരോധിച്ചു

0
ഇടുക്കി : ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന...

ഒരു കല്ലുപോലും എടുത്തുമാറ്റാൻ അനുവദിക്കില്ലെന്ന് വി. ശിവൻകുട്ടി;തിരുവനന്തപുരം കോർപറേഷന്റെ പുതിയ കെട്ടിട നിർമ്മാണ നീക്കത്തിനെതിരെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കാനുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ...