കൊച്ചി: ജനിതകമാറ്റം വരുത്തിയ (ജിഎം) വിളകൾക്ക് മത്സ്യകൃഷിമേഖലയിൽ മികച്ച സാധ്യതകളുണ്ടെന്ന് വിദഗ്ധർ. തീറ്റകളിൽ ഇവ ചേരുവയായി ഉപയോഗിക്കുന്നത് മത്സ്യത്തീറ്റ വ്യവസായ രംഗം വികസിപ്പിക്കാനും രോഗബാധയും കൃഷിച്ചെലവും കുറക്കാനും സഹായിക്കുമെന്നും വിദഗ്ധർ പറഞ്ഞു. ജിഎം വിളകളെ കുറിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അവർ.
കൂടുതൽ പോഷകമൂല്യമുള്ള ഘടകങ്ങൾ ചേർത്ത് ജിഎം വിളകൾ വികസിപ്പിക്കാം. ഇത്തരം ഉൽപന്നങ്ങൾ തീറ്റകളിൽ ഉപയോഗിക്കുന്നത് മത്സ്യ-ചെമ്മീൻ കൃഷിയുടെ ഉൽപാദനക്ഷമത കൂട്ടും. തീറ്റകൾക്കായി ഫിഷ് മീലുകളെയും മത്സ്യഎണ്ണകളെയും അമിതമായി ആശ്രയിക്കുന്നത് കുറച്ച് മത്സ്യകൃഷിയുടെ സുസ്ഥിരത നിലനിർത്താനും ഇതുവഴി സാധിക്കും. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ഗവേഷണപഠനങ്ങൾ ആവശ്യമാണെന്നും ശിൽപശാല അഭിപ്രായപ്പെട്ടു.
സിഎംഎഫആർഐയുമായി സഹകരിച്ച് ബയോടെക് കൺസോർഷ്യം ഇന്ത്യ ലിമിറ്റഡാണ് (ബിസിഐഎൽ) ശിൽപശാല സംഘടിപ്പിച്ചത്. ബിസിഐഎൽ ജനറൽ മാനേജർ ഡോ വിഭ അഹുജ മുഖ്യാതിഥിയായി.സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഫിഷറീസ്, ബയോടെക്നോളജി മേഖലകളിലെ ശാസ്ത്രജ്ഞർ, ഗവേഷകർ, വ്യവസായികൾ, സർക്കാർ പ്രതിനിധികൾ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു. ഡോ. കെ അംബാശങ്കർ, നീനു പീറ്റർ, അമിത് സച്ചിദേവ്, ചന്ദ്രശേഖർ ശങ്കരനാരായണൻ, ജെയ്സൺ ജോൺ, ഡോ പി വിജയഗോപാൽ, എസ് മഹേഷ്, ഡോ എസ് ആർ കൃപേഷ് ശർമ, ഡോ ഗ്രിൻസൻ ജോർജ് എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































