ചൊവ്വരയില്‍ ജനാഭിമുഖ കുര്‍ബാന ആവശ്യപ്പെട്ട് പള്ളിക്ക് മുന്നില്‍ സത്യഗ്രഹം

For full experience, Download our mobile application:
Get it on Google Play

ആലുവ : ചൊവ്വര പ്രസന്നപുരം പള്ളിയിൽ പുറംതിരിഞ്ഞുള്ള കുർബാന നടത്തുന്നതിൽ പ്രതിഷേധം. ജനാഭിമുഖ കുർബാന ആവശ്യപ്പെട്ട് ഇടവകക്കാർ പള്ളിക്കു മുൻപിൽ സത്യഗ്രഹം അനുഷ്ഠിച്ചു. മാർപാപ്പയുടെ തീരുമാനത്തെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് ഇടവക വികാരിയായ ഫാ. സെലസ്റ്റിൻ ഇഞ്ചയ്ക്കൽ നടത്തി വരുന്നതെന്ന് പള്ളി പാരിഷ് കൗൺസിൽ ആരോപിച്ചു.

സീറോ മലബാർ സഭയിൽ കഴിഞ്ഞ അറുപതു വർഷമായി നടന്നു വരുന്ന ജനാഭിമുഖ കുർബാന മാറ്റി പുറം തിരിഞ്ഞുള്ള കുർബാനയാണ് പ്രസന്നപുരം പള്ളിയിൽ ഇപ്പോൾ നടക്കുന്നത്. മാർപാപ്പ ഇളവ് നൽകിയിട്ടും സിനഡ് തീരുമാനപ്രകാരമുള്ള പുറംതിരിഞ്ഞുള്ള കുർബാന നടത്തുന്നതിനെതിരെയാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിക്കുന്നത്.

പള്ളിക്കു മുൻപിൽ നടത്തിയ സത്യഗ്രഹം അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജെറാർഡ് ഉദ്ഘാടനം ചെയ്തു. പാരിഷ് കൗൺസിൽ വൈസ് ചെയർമാൻ സണ്ണി കല്ലറക്കൽ, വർഗീസ് അരീക്കൽ, സജീവ് ജേക്കബ്, ജോണി കൂട്ടാല, വർഗീസ് മഴുവഞ്ചേരി, ജോജി പുതുശേരി, സിജോ കരുമത്ഥ്യ, വിജിലൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...