സൗദി അറേബ്യയില്‍ കൊലപാതക കേസുകളില്‍ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി

For full experience, Download our mobile application:
Get it on Google Play

ജിദ്ദ : സൗദി അറേബ്യയില്‍ കൊലപാതക കേസുകളില്‍ രണ്ടുപേരുടെ വധശിക്ഷ നടപ്പാക്കി. വ്യക്തി വൈരാഗ്യത്തെ തുടർന്ന് കൊലപാതകം നടത്തിയ കേസുകളിലാണ് ജിദ്ദയിൽ വധശിക്ഷ നടപ്പാക്കിയത്. കിഴക്കൻ പ്രവിശ്യയിൽ റയാൻ ബിൻ അഹമ്മദ് ബിൻ സലേം അൽ അമ്മാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സൗദ് ബിൻ മുഹമ്മദ് ബിൻ ഹമദ് അൽഖഹ്താനി, വടക്കൻ മേഖലയിൽ ബന്ദർ ബിൻ ധാവി ബിൻ ഖലഫ് അൽറുവൈലിയെ കാറിൽ കയറ്റി ചവിട്ടികൊന്ന കേസിൽ മുഹമ്മദ് ബിൻ ഇനാദ് ബിൻ മഷ്തൽ അൽഫുറൈജി അൽ റുവൈലി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. രണ്ട് പ്രതികളും സ്വദേശി പൗരന്മാരാണ്. രണ്ട് കേസുകളിലും പ്രതികൾക്ക് വിചാരണ കോടതിയും അപ്പീൽ കോടതിയും വധശിക്ഷ വിധിച്ചിരുന്നു. തുടർന്ന് ശരീഅത്ത് നിയമപ്രകാരം രാജവിജ്ഞാപനം ഇറക്കി ശിക്ഷ നടപ്പിലാക്കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൂറ്റനാട് നിർമാണത്തിലിരുന്ന വീട് തകർന്നുവീണു

0
തൃത്താല: കൂറ്റനാട് പട്ടിത്തറ പഞ്ചായത്തിൽ നിർമാണത്തിലിരുന്ന വീട് പൂർണ്ണമായും തകർന്നുവീണു....

ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത...

ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ...

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...