സൗദിയിൽ ആഭ്യന്തര തീർത്ഥാടകർക്ക് പുതിയ ഹജ്ജ് പാക്കേജ് പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

മക്ക: സൗദിയിൽ ആഭ്യന്തര തീർത്ഥാടകർക്ക് വേണ്ടി പുതിയ ഹജ്ജ് പാക്കേജ് ഉടൻ പ്രഖ്യാപിക്കും. മിനയിൽ പുതിയതായി നിർമ്മാണം പൂർത്തിയാക്കിയ ബഹുനില ടവറുകളിലായിരിക്കും ഈ പാക്കേജ് വഴിയെത്തുന്നവരുടെ താമസം. പുതിയ പാക്കേജ് പ്രഖ്യാപിക്കുന്നതോടെ 11,000 പേർക്ക് കൂടി ഈ വർഷം ഹജ്ജിനെത്താൻ സാധിക്കും. നാല് ആഭ്യന്തര ഹജ്ജ് സർവീസ് കമ്പനികൾക്ക് കീഴിലായിരിക്കും ഈ പാക്കേജ്. ജംറകളിൽ നിന്നും ഒരു കിലോമീറ്റർ അകലെ അഞ്ച് നിലകളിലായാണ് പുതിയ ടവർ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ തീർഥാടകർക്ക് വേണ്ടി മൂന്ന് ലിഫ്റ്റുകളും മറ്റു സേവനങ്ങൾക്ക് മാത്രമായി ഒരു ലിഫ്റ്റും പ്രവർത്തിക്കും. ഒരേ സമയം 25 മുതൽ 30 വരെ തീർഥാടകർക്ക് താമസിക്കാൻ സാധിക്കുംവിധമാണ് മുറികളുടെ രൂപകൽപ്പന. കൂടാതെ യഥേഷ്ടം ബാത്ത്‌റൂമുകളുമുണ്ട്. മക്ക നിവാസികൾക്ക് വേണ്ടി മാത്രമായി ഏകദിന ഹജ്ജ് പാക്കേജ് പ്രഖ്യാപിക്കുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​തട്ടിപ്പ് സംഘങ്ങളുടെ കെണിയിൽ വീഴരുത്; മ്യൂൾ അക്കൗണ്ടുകൾക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

0
കൊച്ചി : സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പിലൂടെ കൈക്കലാക്കുന്ന പണം സുരക്ഷിതമായി മാറ്റിയെടുക്കാന്‍...

അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി; ഓപ്പറേഷൻ മുക്തയിലൂടെ 105 ബംഗ്ലാദേശികൾ അറസ്റ്റിൽ

0
ബെം​ഗളൂരു: ന​ഗരത്തിലെ വിവിധയിടങ്ങളിലായി പൊലീസ് നടത്തിയ പരിശോധനയിൽ അനധികൃത കുടിയേറ്റക്കാരായ 105...

വിവാദങ്ങള്‍ക്കിടെ വീണ്ടും ആര്‍എസ്എസ് അനുബന്ധ സംഘടനയുടെ വേദിയിലെത്തി എംജി വൈസ് ചാന്‍സലര്‍

0
കൊല്ലം: ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിയില്‍ വീണ്ടും പങ്കെടുത്ത് എംജി വൈസ്...

പിറമാടം പള്ളിയിലെ സംഘർഷം; ദേവാലയങ്ങളിൽ ആരാധന തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് യാക്കോബായ സഭ

0
പിറവം:പിറമാടം പള്ളിയിലെ സംഘർഷത്തിൽ അപലപിച്ച് യാക്കോബായ സഭ. സമാധാന ശ്രമങ്ങൾ തകർക്കാനുള്ള...