ഉംറ കഴിഞ്ഞു മടങ്ങുന്നതിനിടെ സൗദിയിൽ വാഹനാപകടം ; മലയാളി കുടുംബത്തിലെ അമ്മയും മകളും മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബത്തിലെ രണ്ട് പേർ മരിച്ചു. മലപ്പുറം കുറ്റിപ്പുറം രാങ്ങാട്ടൂർ നടുവട്ടം തെക്കേ പീടിക്കൽ വീട്ടിൽ അബ്​ദുല്ലത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യ രഹന (52), മൂത്ത മകൾ ഡോ. നഹ്​ല നർമിൻ (29) എന്നിവരാണ്​ മരണപ്പെട്ടത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ്സ് ഹൈവേയിൽ, ഏകദേശം 200 കിലോമീറ്റർ അകലെയുള്ള ‘ദലം’ എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. ഉംറ കർമങ്ങൾ പൂർത്തിയാക്കി ഖത്തറിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന അബ്​ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്​റ്റിക് ഷീറ്റ് പെട്ടെന്ന് കാറിന്റെ മുൻവശത്തെ ഗ്ലാസ്സിൽ (വിൻഡ്ഷീൽഡ്) വന്ന് പതിക്കുകയും, ഇതോടെ ഡ്രൈവർക്ക് കാഴ്ച പൂർണ്ണമായി മറഞ്ഞ് നിയന്ത്രണം നഷ്​ടപ്പെട്ട കാർ റോഡിൽ പലതവണ മറിയുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ അബ്​ദുല്ലത്തീഫ്​ ഖത്തർ പെട്രോകെമിക്കൽ കമ്പനിയിലെ (QAPCO) ഉദ്യോഗസ്ഥനാണ്​. അപകടത്തിൽ മരിച്ച രഹന ഉമർകുട്ടി – മെഹറുന്നിസ കുമ്മത്ത്​ ദമ്പതികളുടെ മകളാണ്​. നിലവിൽ മൃതദേഹങ്ങൾ ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ സൗദി അറേബ്യയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സങ്കുചിത രാഷ്ട്രീയത്തിന് വേദിയാക്കരുത് ; ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സങ്കുചിത രാഷ്ട്രീയത്തിന്...

കുംഭമേളയ്ക്കായി മസ്ജിദിന്റെ ഭാഗം പൊളിച്ചുനീക്കാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി

0
ഇൻഡോർ : 2028-ൽ നടക്കാനിരിക്കുന്ന സിംഹസ്ഥ കുംഭമേളയ്ക്ക് മുന്നോടിയായി റോഡ് വികസനത്തിന്...

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയ യുവാവ് റാന്നിയിൽ അറസ്റ്റിൽ

0
പത്തനംതിട്ട: പ്രദേശവാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ നിന്നെടുത്ത് മോർഫ് ചെയ്ത്...

പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരുടെ വാട്സ് ആപ്പ് കൂട്ടായ്മക്ക് തുടക്കമാകുന്നു : സൗഹൃദ സംഗമം...

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍മാരെ ഉള്‍പ്പെടുത്തിയുള്ള വാട്സ് ആപ്പ്...