ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നുവെന്ന് റവന്യൂമന്ത്രി എപി അനിൽ കുമാർ

For full experience, Download our mobile application:
Get it on Google Play

വയനാട്: ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ നിർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നുവെന്ന് റവന്യൂമന്ത്രി എപി അനിൽ കുമാർ. സ്ഥലത്ത് നിർമാണ കമ്പനിമായി ബന്ധപ്പെട്ട ആളുകൾ ഉണ്ടായിരുന്നു എന്നാണ് വിവരം. എത്രപേർ കുടുങ്ങിക്കിടക്കുന്നുണ്ട് എന്ന വിവരം പൂർണമായി ലഭ്യമായിട്ടില്ല. മഴയുടെ പശ്ചാത്തലത്തിൽ വയനാട്ടിൽ മുൻകരുതൽ വേണമെന്ന് നേരത്തെ തന്നെ നിർദേശം നൽകിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. നിർമ്മാണ പ്രവർത്തികളുമായി ബന്ധപ്പെട്ട നീക്കം ചെയ്ത മണ്ണ് പ്രദേശത്ത് കൂട്ടി ഇട്ടിരുന്നു. നിർമ്മാണ പ്രവർത്തികൾ നിർത്തിവയ്ക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നതിനാൽ അതിനാൽ തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നില്ല. ആറുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണ് നീക്കം ചെയ്യുന്ന കാര്യങ്ങളാണ് വേഗത്തിൽ നടത്തുക.

ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെങ്കിൽ അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് പ്രാഥമിക പരിഗണന. അഞ്ചാറു പേരെങ്കിലും ഉള്ളിൽ കുടുങ്ങിയിട്ടുണ്ടാകും എന്ന് അനൗദ്യോഗിക വിവരമാണ് ലഭിക്കുന്നത്. റവന്യൂ മന്ത്രി, കൃഷിമന്ത്രി എന്നിവർ നേരിട്ടത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. മണ്ണിടിച്ചിലിൽ രണ്ട് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18 പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കനത്ത മഴയിൽ തുരങ്കപാതയ്ക്കായി കൂട്ടിയിട്ട മണ്ണ് തൊഴിലാളികളുമായി വന്ന ബസിന് മുകളിലേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. രക്ഷപ്പെടുത്തിയ ആറ് പേരെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...