സൗദി ഈന്തപ്പഴത്തിന് ഇന്ത്യയിൽ പ്രിയമേറുന്നു ; റെക്കോർഡ് കുതിപ്പുമായി കയറ്റുമതി മേഖല

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ലോക വിപണിയിൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴത്തിന് ആവശ്യക്കാർ ഏറിവരികയാണ്.. പ്രത്യേകിച്ച് ഇന്ത്യൻ വിപണിയിലേക്കുള്ള കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2025-ൽ ഇന്ത്യയിലേക്കുള്ള കയറ്റുമതിയിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായതായി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്‌സ് അറിയിച്ചു. നിലവിൽ ഇന്ത്യയുൾപ്പെടെ ലോകത്തെ 125-ലധികം രാജ്യങ്ങളിലേക്ക് സൗദി ഈന്തപ്പഴം വിതരണം ചെയ്യുന്നുണ്ട്. 2025-ൽ മാത്രം ഏകദേശം 193.8 കോടി റിയാലിന്റെ കയറ്റുമതി മൂല്യം കൈവരിക്കാൻ രാജ്യത്തിന് സാധിച്ചു. എണ്ണയിതര വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി സർക്കാർ കാർഷിക മേഖലയ്ക്ക് നൽകുന്ന വലിയ പിന്തുണയാണ് ഈ നേട്ടത്തിന് പിന്നിൽ.

ഈന്തപ്പഴത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനൊപ്പം വിതരണ ശൃംഖലകൾ ആധുനികവൽക്കരിക്കാനും പുതിയ വിപണികൾ കണ്ടെത്താനും നടത്തുന്ന ശ്രമങ്ങൾ ഫലം കാണുന്നുണ്ട്. ആഗോളതലത്തിൽ സൗദി ഉൽപ്പന്നങ്ങളുടെ മത്സരക്ഷമത വർധിപ്പിക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികൾ ഈന്തപ്പഴത്തെ ഒരു തന്ത്രപ്രധാനമായ ഉൽപ്പന്നമായി ഉയർത്താൻ സഹായിച്ചുവെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ജലസംഭരണിയിൽ നിഗൂഢ ദ്വീപ് പ്രത്യക്ഷപ്പെട്ടു; പെട്ടെന്ന് അപ്രത്യക്ഷമായ സംഭവത്തിൽ കാനഡയിൽ...

0
ബ്രിട്ടിഷ് കൊളംബിയ: കാനഡയിലെ റിസർവോയറിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട ദ്വീപ് കുറച്ച് ദിവസങ്ങൾക്ക്...

സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന ; എറണാകുളത്ത് 81 ബസുകൾക്കെതിരെ നടപടി

0
കൊച്ചി: എറണാകുളം ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ കർശന പരിശോധന....

ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം

0
കോഴിക്കോട്: മാത്തോട്ടത്ത് റെയിൽവേ പാത മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാവിന്...

ജീവന്റെ കാവൽക്കാരിയായി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ ; ചുരുങ്ങിയ ദിവസത്തിനുള്ളിൽ രക്ഷപ്പെടുത്തിയത്...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ...