സൗ​ദി​യി​ൽ മൂ​ട​ൽ മ​ഞ്ഞി​നും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം

For full experience, Download our mobile application:
Get it on Google Play

യാം​ബു: സൗ​ദി​യി​ൽ പ്രീ-​വി​ന്റ​ർ സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യും മൂ​ട​ൽ മ​ഞ്ഞും ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റും ഉ​ണ്ടാ​കു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. രാ​ജ്യ​ത്തി​ന്റെ ചി​ല ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ർ​വ​ത മേ​ഖ​ല​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ത​ന്നെ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ക​ട​മാ​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യ​ത്യ​സ്ത തീ​വ്ര​ത​യി​ലു​ള്ള മ​ഴ​ക്കു​ള്ള സാ​ധ്യ​ത​യെ​യും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു. ശ​ര​ത്കാ​ല​ത്തി​ൽ നി​ന്ന് ശൈ​ത്യ​കാ​ല​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന കാ​ലാ​വ​സ്ഥ മാ​റ്റ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന ല​ക്ഷ​ണ​ങ്ങ​ൾ ഇ​തി​ന​കം സൗ​ദി​യി​ൽ പ​ല​യി​ട​ത്തും പ്ര​ക​ട​മാ​യ​താ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ശ​ക്ത​മാ​യ ചൂ​ടി​ൽ നി​ന്ന് താ​പ​നി​ല കു​റ​യു​ന്ന മാ​റ്റ​ത്തി​ലേ​ക്ക് രാ​ജ്യം ക​ട​ന്നു​ക​ഴി​ഞ്ഞു. രാ​ജ്യ​ത്ത് ക​ടു​ത്ത വേ​ന​ൽ ഇ​തി​ന​കം വി​ട പ​റ​ഞ്ഞി​ട്ടു​ണ്ട്. മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും മി​ത​മാ​യ കാ​ലാ​വ​സ്ഥ​യി​ലേ​ക്ക് നീ​ങ്ങി​യി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ പ​ക​ൽ ചൂ​ടു​ള്ള താ​പ​നി​ല​യാ​ണെ​ങ്കി​ൽ രാ​ത്രി​യി​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് പ്ര​ക​ട​മാ​കു​ന്ന​ത്. ജീ​സാ​ൻ, അ​സീ​ർ, അ​ൽ​ബ​ഹ, മ​ക്ക എ​ന്നി​വ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഈ ​ആ​ഴ്ച അ​വ​സാ​നം വ​രെ മ​ഴ​യും മൂ​ട​ൽ മ​ഞ്ഞും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തി​റ​ക്കി​യ കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...