ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി​യെ നാ​ട്ടി​ലെ​ത്തി​ച്ചു

For full experience, Download our mobile application:
Get it on Google Play

വാ​ദി ദ​വാ​സി​ർ: സ്ട്രോ​ക് സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് വാ​ദി ദ​വാ​സി​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​രു മാ​സ​ക്കാ​ല​മാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം കു​ന്നും​പു​റം പു​ക​യൂ​ർ സ്വ​ദേ​ശി അ​സ്സൈ​നെ (54) സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തി​ൽ നാ​ട്ടി​ലെ​ത്തി​ച്ചു. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തി​ട്ടും തു​ട​ർ​ചി​കി​ത്സ​ക്ക് നാ​ട്ടി​ൽ പോ​വാ​നു​ള്ള എ​യ​ർ​ലൈ​ൻ​സ് മെ​ഡി ഫോം ​ഒ​രു മാ​സ​ത്തെ ബെ​ഡ് റെ​സ്റ്റി​ന് ശേ​ഷം മാ​ത്ര​മേ ത​രാ​നാ​വൂ എ​ന്ന് ചി​കി​ത്സി​ച്ച ഡോ​ക്ട​ർ അ​റി​യി​ച്ച വി​വ​രം വി​ഷ​മ​ത്തോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്റെ ബ​ന്ധു​ക്ക​ൾ വാ​ദി​ദ​വാ​സി​ർ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രെ​യും ഐ.​സി.​എ​ഫ്‌ പ്ര​വ​ർ​ത്ത​ക​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​രാ​യ സി​റാ​ജ്, നി​യാ​സ് കൊ​ട്ട​പ്പു​റം, ഐ.​സി.​എ​ഫ്‌ പ്ര​വ​ർ​ത്ത​ക​രാ​യ സി​റാ​ജ് സ​ഖാ​ഫി, റാ​ഫി, അ​ജ്മ​ൽ ലാ​മ എ​ന്നി​വ​രു​ടെ തു​ട​ർ​ച്ച​യാ​യ ഇ​ട​പെ​ട​ൽ മൂ​ലം ചി​കി​ൽ​സി​ച്ച ഡോ​ക്ട​ർ മെ​ഡി​ഫോം ന​ൽ​കു​ക​യും ഇ​ദ്ദേ​ഹ​ത്തെ ഉ​ട​നെ നാ​ട്ടി​ല​യ​ക്കു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി​യി​ലേ​ക്കു​ള്ള സൗ​ദി എ​യ​ർ​ലൈ​ൻ​സ് വി​മാ​ന​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലെ​ത്തി​ക്കു​ക​യും തു​ട​ർ ചി​കി​ത്സ​ക്ക് പെ​രി​ന്ത​ൽ​മ​ണ്ണ ഇ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

​കൊൽക്കത്തയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നു; മൂന്ന് പേർക്ക് ദാരുണാന്ത്യം

0
കൊല്‍ക്കത്ത: കൊല്‍ക്കത്ത തരാതലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഗോഡൗണ്‍ തകര്‍ന്ന് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം. പതിനെട്ട്...

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...