മന്ത്രി ആർ ബിന്ദുവിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ; മന്ത്രിയുടെ വാദം കള്ളമാണെന്നാണ് ആരോപണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെതിരെ സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ. പ്രിൻസിപ്പലായി ചുമതല അനുഷ്ഠിച്ചിട്ടില്ല എന്ന മന്ത്രിയുടെ വാദം കള്ളമാണെന്നാണ് ആരോപണം. കേരളവർമ്മ കോളജിൽ പ്രിൻസിപ്പൽ ഇൻചാർജ് ആയി മന്ത്രി പ്രവർത്തിച്ചിരുന്നു. കോളജിന്റെ പ്രിൻസിപ്പൽ പട്ടികയിൽ മന്ത്രിയുടെ പേരും ഉണ്ട്. കള്ളം പറഞ്ഞ മന്ത്രി മാപ്പ് പറയണമെന്നും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ ആവശ്യപ്പെട്ടു. മുൻ പ്രിൻസിപ്പലായിരുന്ന ഡോ.ജയദേവൻ രാജിവെച്ച പശ്ചാത്തലത്തിലാണ് വൈസ് പ്രിൻസിപ്പലായിരുന്ന ആർ.ബിന്ദു പ്രിൻസിപ്പൽ ഇൻചാർജ് ആയി ചുമതലയേറ്റത്.

2020 നവംബർ 13 മുതൽ 2021 മാർച്ച് 10വരെയുള്ള കാലയളവിൽ ബിന്ദു പ്രിൻസിപ്പലായി പ്രവർത്തിച്ചുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നത്. കോളജിന്റെ വെബ്സൈറ്റിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കാതെയാണ് ആർ ബിന്ദുവിനെ നിയമിച്ചതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആരോപിക്കുന്നു.താത്കാലിക പ്രിൻസിപ്പലായി ജോലി ചെയ്തിരുന്ന മന്ത്രി ആർ ബിന്ദു തന്നെ പ്രിൻസിപ്പൽ നിയമനം വൈകുപ്പിക്കുന്നുവെന്ന ചോദ്യത്തിനായിരുന്നു താൻ പ്രിൻസിപ്പലായി പ്രവർത്തിച്ചിട്ടില്ലെന്ന് മന്ത്രി പ്രതികരിച്ചത്. കള്ളം പറഞ്ഞതിൽ മന്ത്രി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന ആവശ്യവും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ മുന്നോട്ടുവെക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10 വയസ്സുകാരി മരിച്ചു

0
ന്യൂഡൽഹി: ഡൽഹിയിൽ പുസ്തകം കൊണ്ടുവരാത്തതിന് അധ്യാപിക വെയിലത്ത് നിർത്തി ശിക്ഷിച്ച 10...

ചേന്തി അനിലിന് പിന്തുണയുമായി എൻ പീതാംബരക്കുറുപ്പ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ചേന്തിയിൽ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനവ്യൂഹം തടഞ്ഞെന്ന കേസിൽ...

ശബരിമലയിൽ ചെമ്പുപാളികളും കടത്തിയെന്ന് സംശയം : സമഗ്ര അന്വേഷണം വേണമെന്ന് പ്രസാദ് കുഴികാല

0
റാന്നി : ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളികൾക്ക് പുറമെ ചെമ്പുപാളികളും കടത്തിയോ എന്ന...

റാന്നി ഗ്രാമപഞ്ചായത്ത് 14 ആം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : വോട്ടെടുപ്പ് സെപ്റ്റംബർ 28...

0
റാന്നി : ജോലി ലഭിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗം രാജി വെച്ച...