വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഉഴവൂര്‍ : സിപിഐ ഉഴവൂര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്‌ ഉഴവൂര്‍ ടൗണ്‍ ഓപ്പണ്‍ സ്റ്റേജില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. മരുന്നു നിര്‍മ്മാണത്തിനുപയോഗിക്കുന്ന 871 രാസ ഘടകങ്ങളുടെ വില 10 % കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതിലൂടെ 25000 ല്‍ പരം ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക് വില വര്‍ദ്ധിച്ചിരിക്കുന്നു.

പാരസെറ്റാമോള്‍, ആന്റിബയോട്ടിക്കുകള്‍, പ്രമേഹം, ഹൃദ്രോഗം, വിറ്റാമിന്‍ ഗുളികള്‍ എന്നിവക്കെല്ലാം വലിയ തോതില്‍ വില വര്‍ദ്ധിച്ചിരിക്കുന്നു. ഒപ്പം പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചക വാതകം തുടങ്ങിയവയ്ക്കെല്ലാം വില വര്‍ദ്ധിച്ചതിലൂടെ സാധാരണ ജനങ്ങളെ പ്രകടമായി ബാധിക്കുന്ന ആവശ്യ സാധനങ്ങള്‍ക്കെല്ലാം വില വര്‍ദ്ധിക്കുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തിരിക്കുന്നതായി ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത സഖാവ് സണ്ണി ആനാലില്‍ പറഞ്ഞു. ലോക്കല്‍ സെക്രട്ടറി വിനോദ് പുളിക്കനിരപ്പേല്‍ അധ്യക്ഷത വഹിച്ചു. ലൂക്കോസ് പനച്ചാംകുടിലില്‍, റോയി തെനംകുഴിയില്‍, അബ്രാഹം കാറത്താനത്ത്, സ്റ്റീഫന്‍ ചെട്ടിക്കന്‍, സജി കുഴിപ്പില്‍, ബിജു കപ്പട, ഷിബു പി.ആര്‍. എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരുപോലെയുള്ള വസ്ത്രം ധരിച്ചെത്തിയത് സീനിയേഴ്സിന് ഇഷ്ടമായില്ല ; താമരശ്ശേരിയില്‍ ഓണാഘോഷത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക്...

0
കോഴിക്കോട്: താമരശ്ശേരിയില്‍ ഓണാഘോഷ പരിപാടിക്കിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം. സീനിയര്‍...

പിടിച്ചെടുത്തത് പഴകിയ ചിക്കൻ കറിയും ചിക്കൻ ഫ്രൈയും മീൻ ഫ്രൈയും ; വര്‍ക്കലയിലെ ഹോട്ടലുകളിൽ...

0
തിരുവനന്തപുരം: വര്‍ക്കലയിലെ ഹോട്ടലുകളിൽ പരിശോധന. പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടി. പിന്നാലെ...

നെതന്യാഹുവിനെതിരെ റെഡ് നോട്ടീസ് അടക്കമുള്ള നടപടികൾ വേണം ; അറസ്റ്റ് വാറന്‍റിന് പിന്നാലെ പുതിയ...

0
അംഗാറ: ഗാസയിലേക്ക് സഹാവുമായി പുറപ്പെട്ട ഫ്ലോട്ടില്ല തടഞ്ഞ സംഭവത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി...

പെരുമ്പിലാവില്‍ ഡാൻസാഫ് സംഘത്തെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസ് ; മുഖ്യ പ്രതി പിടിയിൽ

0
തൃശൂര്‍: പെരുമ്പിലാവില്‍ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് സംഘത്തെ വാഹനമിടിച്ച് അപായപ്പെടുത്താന്‍...