കോന്നി : പൗരത്വ ഭേദഗതി ബില്ലിനെതിരെ തൊഴിലാളികൾ സായഹ്ന്ന സദസ്സ് ഡി വൈ എഫ് ഐ മുൻ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. പേരൂർ സുനിൽ ഉദ്ഘാടനം ചെയ്തു. ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഷിബു എബ്രഹാം അധ്യക്ഷത വഹിച്ചു. കെ ടി യു സി നേതാവ് തോമസ് കുട്ടി, എസ്ടിയുസി നേതാവ് അലിയാർ, കെ സി ഇ യു (സി ഐ ടി യു ) ജില്ലാ പ്രസിഡന്റ് കെ പി ശിവദാസ്, സി പി ഐ എം ലോക്കൽ സെക്രട്ടറി കെ ജി ഉദയകുമാർ, ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റ് വി ശിവകുമാർ എന്നിവർ സംസാരിച്ചു. സി ഐ ടി യു സംസ്ഥാന കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനൻ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം എം എസ് ഗോപിനാഥൻ നന്ദിയും പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ തൊഴിലാളികളുടെ നേതൃത്വത്തില്‍ സായഹ്ന്ന സദസ്സ് കോന്നിയില്‍ നടന്നു
RECENT NEWS
Advertisment