കോന്നി: തണ്ണിത്തോട് വി കെ പാറയിൽ അഞ്ച് പേർക്ക് പൂച്ചയിൽ നിന്ന് പേ വിഷബാധയേറ്റു. കഴിഞ്ഞ പതിമൂന്നിനായിരുന്നു വീട്ടിൽ വളർത്തിയിരുന്ന പൂച്ച വീട്ടിലുണ്ടായിരുന്ന നാല് പേരേയും അയൽപക്കത്തെ ഒരാളെയും കടിച്ചത്. തുടർന്ന് തണ്ണിത്തോട് കൂടുംബാരോഗ്യ കേന്ദ്രത്തിൽ ഇവർ ചികിത്സ തേടിയിരുന്നു. പിന്നീട് പൂച്ച ചത്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ പൂച്ചയുടെ മൃതദേഹം തിരുവല്ലയിലെ ലാബിൽ പരിശോധന നടത്തിയതിനെ തുടർന്ന് പൂച്ചയ്ക്ക് പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. പ്രതിരോധ കുത്തിവെയ്പ് എടുത്തതിനെ തുടർന്ന് ഇവർ അപകടനില തരണം ചെയ്തു.
തണ്ണിത്തോട് വി കെ പാറയിൽ അഞ്ച് പേർക്ക് പൂച്ചയിൽ നിന്ന് പേവിഷബാധ
RECENT NEWS
Advertisment