പ്രശ്നം പരിഹരിക്കാൻ 15 ദിവസം തരണമെന്ന് എസ്ബിഐയും പിഎൻബിയും ; ഉത്തരവ് മരവിപ്പിച്ച് കർണാടക സർക്കാർ

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നീ ബാങ്കുകളുമായുള്ള എല്ലാ ഇടപാടുകളും താൽക്കാലികമായി നിർത്തിവച്ചുള്ള ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് ദിവസത്തിന് മരവിപ്പിച്ച് കർണാടക സർക്കാർ. ഉത്തരവ് 15 ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചത്. ബുധനാഴ്ച കർണാടക സർക്കാർ എല്ലാ വകുപ്പുകളോടും ഈ ബാങ്കുകളിലെ അക്കൗണ്ടുകൾ അവസാനിപ്പിക്കാനും നിക്ഷേപങ്ങൾ പിൻവലിക്കാനും നിർദേശിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ 15 ദിവസത്തെ സമയം ആവശ്യപ്പെട്ട് രണ്ട് ബാങ്കുകളും സർക്കാരിനെ സമീപിച്ചിരുന്നു. ഉന്നത ബാങ്ക് ഉദ്യോഗസ്ഥർ ധനകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ കാണുകയും ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് സർക്കുലർ 15 ദിവസത്തേക്ക് മരവിപ്പിക്കാൻ മുഖ്യമന്ത്രി ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയായിരുന്നു.

കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ ഫണ്ടുമായി ബന്ധപ്പെട്ട തട്ടിപ്പ് സംസ്ഥാന ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടുകളിൽ നിന്ന് സർക്കാർ നിക്ഷേപം ബാങ്ക് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ തട്ടിയതായി ആരോപണം ഉയർന്നിട്ടുണ്ട്. കേസ് കോടതിയിലാണെന്നും പണം ബാങ്ക് തിരിച്ചടച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു. കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് എസ്ബിഐ ബാങ്കിൽ പണം നിക്ഷേപിച്ചിരുന്നു. 2013 ൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഒരു സ്വകാര്യ കമ്പനിക്ക് വായ്പ നൽകിയതായും ആരോപിക്കപ്പെട്ടിരുന്നു. ഈ കേസും കോടതിയുടെ പരിഗണനയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...