നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400 ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കോവിഡ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം രൂക്ഷമാകുന്നു. 1,59,632 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനിടെ നാല് സുപ്രിംകോടതി ജഡ്ജിമാര്‍ക്കും 400ലധികം പാര്‍ലമെന്റ് ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചു. ജഡ്ജിമാരില്‍ രണ്ടു പേര്‍ക്ക് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. രണ്ടു ജഡ്ജിമാര്‍ക്ക് കൂടി ഞായറാഴ്ച പോസിറ്റീവാകുകയായിരുന്നു. സുപ്രിം കോടതിയിലെ എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ആരോഗ്യമേഖലയിലുള്ളവര്‍ക്കും കോവിഡ് രൂക്ഷമാണ്.

മഹാരാഷ്ട്രയില്‍ മാത്രം 250 ലേറെ ഡോക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 327 കോവിഡ് മരണങ്ങളും രാജ്യത്ത് ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനമാണ്. 5,90,611 സജീവ രോഗികളാണ് നിലവിലുള്ളത്. 40,863 പേര്‍ 24 മണിക്കൂറിനിടെ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 3,623 ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 1409 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുമുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ 60 കാട്ടുപന്നികളെ കൊന്നൊടുക്കി

0
മലപ്പുറം: മലപ്പുറത്ത് സ്‌പെഷ്യല്‍ ഡ്രൈവില്‍ കൊന്നൊടുക്കിയത് 60 കാട്ടുപന്നികളെ. വണ്ടൂര്‍, കരുവാരകുണ്ട്,...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടി...

0
ചെന്നൈ: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...

സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി...

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...