Tuesday, April 23, 2024 11:13 pm

എൻആർഐ സീറ്റുകൾ ജനറൽ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരായ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഒഴിഞ്ഞുകിടന്ന എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാര്‍, പ്രവേശന പരീക്ഷ കമ്മീഷണര്‍, ഫീസ് നിര്‍ണ്ണയ സമിതി എന്നിവര്‍ ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചത്. മോപ് അപ് കൗണ്‍സിലിങ്ങിന് ശേഷം ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളുടെ എണ്ണം അറിയിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി.

എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയതിനെതിരെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകളും 38 എന്‍ആര്‍ഐ വിദ്യാര്‍ത്ഥികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. തൊടുപുഴയിലെ അല്‍ അസര്‍ മെഡിക്കല്‍ കോളേജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളേജ് എന്നീ കോളേജുകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റിയത് ശരിവെച്ച ഹൈക്കോടതി മറ്റ് ചില കോളേജുകളുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചതെന്ന് കോളേജുകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും വാദിച്ചു.

ആദ്യവട്ട കൗണ്‍സിലിങ്ങിന് ശേഷം യോഗ്യരായ എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് പ്രവേശന പരീക്ഷ കമ്മീഷണര്‍ മാറ്റിയത്. വിവിധ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ നാല്‍പ്പത്തിയാറോളം സീറ്റുകള്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റിയതായി എന്‍ആര്‍ഐ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. എന്‍ആര്‍ഐ സീറ്റുകള്‍ ജനറല്‍ കാറ്റഗറിയിലേക്ക് മാറ്റാന്‍ പ്രവേശന പരീക്ഷ കമ്മീഷണര്‍ക്ക് നിയമപരമായ അധികാരമില്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ വാദം. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹുസേഫ അഹമദി ഹാജരായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പരസ്യ പ്രചാരണം നാളെ (24) അവസാനിക്കും

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ (24) വൈകിട്ട്...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
വിഎഫ്‌സി: നാളെ (24) വരെ വോട്ട് രേഖപ്പെടുത്താം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ള...

ഇ.ടി.പി.ബി.എസ് : ജില്ലയില്‍ ഇതുവരെ വോട്ട് രേഖപ്പെടുത്തിയത് 208 സര്‍വീസ് വോട്ടര്‍മാര്‍

0
പത്തനംതിട്ട : ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്)...

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ട് ചെയ്യണം : മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

0
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തപാല്‍വോട്ടിന് അപേക്ഷിച്ച പോളിങ് ഡ്യൂട്ടിയുള്ള മുഴുവന്‍...