മൂല്യനിർണ്ണയ ക്യാമ്പ് : ഒരു കെട്ട് സമരവുമായി വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൊക്കേഷണൽ ഹയർ സെക്കന്ററി മൂല്യനിർണ്ണയ ക്യാമ്പിൽ മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ദിവസം 26നു പകരം 34 ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം നടത്തണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണെന്ന്  എൻവിഎൽഎ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. സർക്കാർ ഏകപക്ഷീയമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന ഈ തീരുമാനത്തിൽ പ്രതിഷേധിച്ചു കൊണ്ട് രണ്ടാം വർഷ മൂല്യനിർണ്ണയ ക്യാമ്പിൽ ഒരു ദിവസം രാവിലെയും ഉച്ചയ്ക്കും ആയി നൽകുന്നു.

17 -ന്റെ 2 കെട്ട് പേപ്പറുകൾ നോക്കുന്നതിനു പകരം ഒരു കെട്ട്  മാത്രം സ്വീകരിച്ച് അത് മൂല്യനിർണയം നടത്തി മെല്ലെപ്പോക്ക് സമരവുമായി മുന്നോട്ടുപോകുമെന്ന് വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ അധ്യാപക സംഘടന സംസ്ഥാന പ്രസിഡന്റ് റോജി പോൾ ഡാനിയേലും ജനറൽ സെക്രട്ടറി ഗോപകുമാറും അറിയിച്ചു.

എസ്എസ്എൽസി വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകൾ 24 എണ്ണം മാത്രം ഒരു ദിവസം മൂല്യനിർണ്ണയം നടത്തുമ്പോൾ ഹയർ സെക്കന്ററി – വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ 34 ഉത്തരക്കടലാസുകൾ മൂല്യ നിർണ്ണയം നടത്തുന്നത് മൂല്യ നിർണ്ണയത്തിന്റെ ഗുണമേന്മയെ ബാധിക്കുന്ന സാഹചര്യം ഉണ്ടാകും.

ഇരട്ട മൂല്യനിർണ്ണയം നടത്തേണ്ടുന്ന വിഷയങ്ങളുടെ മൂല്യ നിർണ്ണയത്തിൽ അപചയം നേരിടുന്നത് വിദ്യാർത്ഥികളുടെ ഭാവിയെത്തന്നെ ബാധിക്കുന്ന സാഹചര്യത്തിന് വഴിയൊരുക്കും. സർക്കാർ പിടിവാശി ഉപേക്ഷിച്ചു കൊണ്ട് വിദ്യാർത്ഥി സമൂഹത്തിന്റെ നന്മയെ കരുതി മുൻ സ്ഥിതി പുനഃസ്ഥാപിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. യോഗത്തിൽ ഷാജി പാരിപ്പള്ളി അധ്യക്ഷത വഹിച്ചു. എബ്രഹാം എം ജോർജ്, സി ടി ഗീവർഗ്ഗീസ്, ആർ സജീവ്, അരുൺ പി എസ് തുടങ്ങിയവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ് അനുകൂല കൗൺസിലർ മുഖ്യമന്ത്രിയുടെ...

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി ക്കുവേണ്ടി കൈപൊക്കിയ കോൺഗ്രസ്...

അബ്കാരി മുന്ന വധക്കേസ് : 34 വർഷത്തിന് ശേഷം വിധി , മൂന്ന് പ്രതികളെയും...

0
തിരുവനന്തപുരം: കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച പാലക്കാട് അബ്കാരി മുന്ന വധക്കേസിൽ...

കൊച്ചിയിൽ ക്ലീൻ സിറ്റി എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി

0
കൊച്ചി: കൊച്ചിയിൽ ക്ലീൻ സിറ്റി എവിടെയെന്ന ചോദ്യവുമായി ഹൈക്കോടതി. ക്ലീൻ സിറ്റി...

കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്‍റെ പേരിൽ എൻഒസി നിഷേധിച്ച സിവിൽ...

0
കൊച്ചി: കരിപ്പൂർ വിമാനത്താവള പരിസരത്തെ കെട്ടിട നിർമാണങ്ങൾക്ക് മാസ്റ്റർ പ്ലാനിന്‍റെ പേരിൽ...