സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സംസ്‌കൃതം ദേശീയ ഭാഷയാക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി. പാര്‍ലമെന്റ് തീരുമാനിക്കേണ്ട നയപരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ജസ്റ്റിസ് എം.ആര്‍.ഷാ അധ്യക്ഷനായ ബഞ്ചാണ് പൊതുതാല്പര്യ ഹര്‍ജി തള്ളിയത്.

വിഷയം ചര്‍ച്ച ചെയ്യാനുള്ള ശരിയായ വേദി പാര്‍ലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണെന്നും വ്യക്തമാക്കി. ഇത് നയപരമായ കാര്യമാണ്. മാറ്റം വരുത്താന്‍ സാധിക്കില്ല. കോടതി ചൂണ്ടിക്കാട്ടി.വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും അഭിഭാഷകനുമായ കെ ജി വന്‍സാരയാണ് സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സംസ്‌കൃതത്തെ ദേശീയ ഭാഷയായി വിജ്ഞാപനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സംസ്‌കൃതം ദേശീയ ഭാഷയാക്കുന്നത് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷകളായി ഇംഗ്ലീഷും ഹിന്ദിയും അനുവദിക്കുന്ന നിലവിലെ ഭരണഘടനാ വ്യവസ്ഥകളെ തടസ്സപ്പെടുത്തില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴയിൽ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ ജീവനക്കാരൻ മരിച്ചു

0
അമ്പലപ്പുഴ: ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കൽ കോളജ് ജീവനക്കാരൻ മരിച്ചു....

ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് എം വി ഗോവിന്ദൻ

0
തിരുവനന്തപുരം: ഷംസീർ ആരാണെന്നു തീരുമാനിക്കേണ്ടത് വെള്ളപ്പാള്ളിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം...

വിജിലൻസ് റെയ്ഡിൽ റവന്യൂ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 6.87 കോടി രൂപയുടെ അനധികൃത സ്വത്ത്...

0
ഹൈദരാബാദ്: തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലയിൽ വരുമാന സ്രോതസ്സുകളേക്കാൾ ഉയർന്ന...

കല്ലമ്പലത്ത് തീപിടുത്തം ; വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന 8 വാഹനങ്ങൾ പൂർണ്ണമായി കത്തിനശിച്ചു

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് തീപിടുത്തം. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ‘പെൻഗ്വിൻ’ എന്ന...