ഉറങ്ങി ഉറങ്ങി ‘സ്ലീപ്’ ചാമ്പ്യനായി ത്രിപര്‍ണ

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ആഗ്രഹങ്ങള്‍ നേടിയെടുക്കണമെങ്കില്‍ രാപ്പകല്‍ അധ്വാനിക്കണം എന്നാണല്ലോ? അപ്പോള്‍ ഉറക്കം തടസമാവില്ലേ? ഇവിടെ മണിക്കൂറുകളോളം ഉറങ്ങി തന്റെ ആഗ്രഹം നേടിയിരിക്കുകയാണ് കൊല്‍ക്കത്തക്കാരി ത്രിപര്‍ണ ചക്രവര്‍ത്തി. ഇന്ത്യയുടെ ആദ്യത്തെ സ്ലീപ് ചാമ്പ്യനായാണ് ത്രിപര്‍ണ ഈ നേട്ടം കരസ്ഥമാക്കിയത്. കിടക്ക നിര്‍മാണ കമ്പനിയായ വേക്ക് ഫിറ്റാണ് ഈ ഉറക്കമത്സരത്തിന്റെ സംഘാടകര്‍. ഇന്റേണ്‍ഷിപ്പ് പരിപാടി ആയാണ് മത്സരം സംഘടിപ്പിച്ചത്.  ഓഗസ്റ്റ് 24-നാണ് ദ വേക്ക് ഫിറ്റ് സ്ലീപ് ഇന്റേണ്‍ഷിപ്പ് സീസണ്‍ -2, 2021 ബാച്ചിന്റെ വിജയിയായി ത്രിപര്‍ണയെ വേക്ക്ഫിറ്റ് പ്രഖ്യാപിക്കുന്നത്.

മത്സരത്തില്‍ ചില നിബന്ധനയും വേക്ക് ഫിറ്റ് വെച്ചിരുന്നു. നൂറുദിവസം, തുടര്‍ച്ചയായി രാത്രി ഒന്‍പതു മണിക്കൂര്‍ തടസ്സങ്ങളില്ലാതെ ഉറങ്ങണം. നൂറാംദിവസം രാത്രി മത്സരിക്കാനുണ്ടായിരുന്നത് നാലു മത്സരാര്‍ഥികളായിരുന്നു. 95 ശതമാനം നിദ്രാക്ഷമത (sleep efficiency) പ്രകടിപ്പിച്ചാണ് ത്രിപര്‍ണ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. അവസാന ഘട്ടംവരെ എത്തിയ മത്സരാര്‍ഥികള്‍ക്ക് കമ്പനി ഓരോലക്ഷം രൂപ സ്റ്റൈപന്‍ഡായി നല്‍കി. ഇന്റേണുകള്‍ നന്നായി ഉറങ്ങാന്‍ നിദ്രാ വിദഗ്ധരുമായി കൗണ്‍സിലിങ് സെഷനുകള്‍, ഫിറ്റ്‌നസ് എക്‌പേര്‍ട്ടുകളുടെ സഹായം തുടങ്ങിയവയും വേക്ക് ഫിറ്റ് നല്‍കിയിരുന്നു. ആദ്യ സീസണില്‍ 1.75 ലക്ഷം പേരാണ് പങ്കെടുക്കാന്‍ അപേക്ഷിച്ചത്. രണ്ടാമത്തെ സീസണില്‍ 5.5 ലക്ഷത്തില്‍ അധികം പേരാണ് ഇത്തവണ അപേക്ഷിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ അതിർത്തി മേഖലയിൽ നിന്നും 200 ലിറ്റർ കോട കണ്ടെടുത്തു

0
ഇടുക്കി: ഇടുക്കിയുടെ അതിർത്തി മേഖലകളിൽ എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറിനൊപ്പം ഓണം സ്പെഷ്യൽ...

കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി

0
തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തിയിൽ 15,000 കിലോ റേഷൻ അരി പിടികൂടി. ഇഞ്ചിവിളയിൽ...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍

0
കോഴിക്കോട്: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ വിശദീകരണവുമായി കെഎംആര്‍എല്‍. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമല്ല...

എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ വെള്ളാപ്പള്ളി നടേശനെ തള്ളി വി.കെ സനോജ്

0
കോഴിക്കോട്: എ.എൻ ഷംസീറിന് എതിരായ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി...