ദില്ലി : ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ കേന്ദ്രസർക്കാരിനെതിരെ വീണ്ടും സുപ്രീംകോടതി കൊളീജിയം. ശുപാർശ ചെയ്ത പേരുകൾ പോലും അംഗീകരിക്കാതെ പിടിച്ചുവെച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷതയിലുള്ള കൊളീജിയം. മദ്രാസ് ഹൈക്കോടതിയിലേക്ക് ശുപാർശ ചെയ്ത അഭിഭാഷകനായ ആർ.ജോൺ സത്യൻറെ പേരിനു അംഗീകാരം നൽകാത്ത പശ്ചാത്തലത്തിലാണ് വിമർശനം.
ജഡ്ജിമാരുടെ നിയമനം വൈകുന്നതിലാണ് കേന്ദ്രസർക്കാരിനെതിരെ വീണ്ടം സുപ്രീംകോടതി കൊളീജിയം കടുത്ത വിമർശനം ഉന്നയിച്ചത്. ആവർത്തിച്ച് ശുപാർശ ചെയ്ത പേരുകൾ പോലും അംഗീകരിക്കാതെ പിടിച്ചുവെച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കൊളീജിയം വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആർ ജോൺ സത്യൻറെ പേര് വീണ്ടും ശുപാർശ ചെയ്തിട്ടും അംഗീകരം നൽകാത്തത് കോളേജിയം ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ ചില പേരുകൾ മാത്രം തടയുകയോ തഴയുകയോ ചെയ്യുന്നത് ആശങ്കപ്പെടുത്തുന്ന നടപടി ആണെന്നു കോളേജിയത്തിന്റെ പ്രമേയത്തിൽ പറയുന്നു. ശുപാർശ ചെയ്ത പേരുകൾ ദീർഘകാലം പിടിച്ചുവെയ്ക്കുന്നതിലൂടെ സീനിയോരിറ്റി നഷ്ടം സംഭവിക്കുമെന്നും കോളേജിയം വ്യക്തമാക്കി. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ ശുപാർശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിൻറെ വിമർശനം. നേരത്തെ സുപ്രിം കോടതിയിലേക്ക് ശുപാർശ ചെയ്ത പേരുകൾ തീരുമാനമെടുക്കാതെ പിടിച്ചു വച്ചതിന് കൊളീജീയം സർക്കാരിനെ അജിരൂക്ഷമായി വിമർശിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033