Monday, May 6, 2024 10:01 am

എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വർക്ക്‌ഷോപ്പ് തല്ലി തകർത്ത സംഭവം – പരാതി നൽകിയിട്ടും നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഇടുക്കിയിൽ വെൽഡിങ് വർക്ക്‌ഷോപ്പ് തല്ലി തകർത്ത സംഭവത്തിൽ സ്ഥാപന ഉടമ പോലീസിൽ പരാതിനൽകിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്ന് ആരോപണം. ഇടുക്കി തടിയമ്പാട് ടൗണിന് സമീപം വെൽഡിങ് വർക്ക്‌ഷോപ്പ് നടത്തുന്ന നാരകക്കാനം സ്വദേശി സുമേഷിന്റെ സ്ഥാപനത്തിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ 18 ന് രാത്രിയിൽ എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥാപനം തല്ലിതകർത്ത്. മറ്റൊരാളെ അന്വേഷിച്ച് സ്ഥലത്തെത്തിയ പോലീസുകാരൻ അകാരണമായി വെൽഡിങ് വർക്ക്‌ഷോപ്പ് നടത്തുന്ന സുമേഷിനെ ആക്രമിക്കുകയായിരുന്നു.

വർക്ക്‌ഷോപ്പിൽ പണിക്ക് കൊണ്ടുവന്ന രണ്ടു വാഹനങ്ങൾ തല്ലിത്തകർത്ത് ഇയാൾ വർക്ക്‌ഷോപ്പിന്റെ സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റിന്റെ താക്കോൽ കരസ്ഥമാക്കിയ ശേഷം സ്ഥലം വിട്ടു. വൈകിട്ട് കരിമ്പനിലെ ഒരു ഓട്ടോറിക്ഷ തൊഴിലാളി ഉൾപ്പെടെയുള്ളവർ എത്തി വീണ്ടും സുരേഷിനെ ആക്രമിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

ലിജോ ജോസഫ് ചെറുകുന്നേൽ, ബാബു ദേവസ്യ, കരിമ്പൻ കാനം സ്വദേശിയായ രാജേഷ്, കണ്ടാൽ അറിയാവുന്ന മറ്റ് രണ്ടുപേർ എന്നിവർക്കെതിരെ ഇടുക്കി പോലീസിൽ സ്ഥാപന ഉടമ പരാതി നൽകി. എന്നാൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് കേസെടുത്തില്ലെന്ന് സുരേഷ് വ്യക്തമാക്കുന്നു. അടുത്തിടെ പോലീസിൽ നിന്നും ക്രിമിനൽ വാസന ഉള്ളവർ നടത്തുന്ന സാമൂഹിക അതിക്രമങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനിടെയാണ് ഈ സംഭവം കൂടി പോലീസ് സേനയ്ക്ക് നാണക്കേട് ആകുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോട്ടറി വില്‍പനക്കാരിക്ക് നേരെ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം ; പ്രതി കസ്റ്റഡിയില്‍

0
പാലക്കാട്: പാലക്കാട് ഒലവക്കോട് താണാവിൽ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട...

വന്‍ വിലക്കുറവ് ; കേരളത്തില്‍ കൃഷി ചെയ്തത് 1273 ടണ്‍ വിഷരഹിത പച്ചക്കറി

0
ആലപ്പുഴ : വിഷുവിന് ഇത്തവണ ജില്ലയില്‍ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 1273 ടണ്‍...

പോളിംഗ് ശതമാനം 24 മണിക്കൂറിനുള്ളില്‍ പ്രസിദ്ധീകരിക്കണം ; വൈകുന്നത് ന്യായീകരിക്കാനാവില്ല – എസ്.വൈ ഖുറൈഷി

0
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് 2024ലെ പോളിംഗ് ശതമാനം പ്രസിദ്ധീകരിക്കുന്നത് വൈകിയതിനെ വിമര്‍ശിച്ച്...

ഗുജറാത്തിൽ 575 മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയെന്ന് ആരോപണം

0
ഗാന്ധിനഗർ: ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരക ജില്ലയിൽ 575 മുസ്‌ലിം മത്സ്യത്തൊഴിലാളികളെ വോട്ടർ...