Friday, July 4, 2025 1:38 am

കൊവിഡ് വോളണ്ടിയർമാർക്ക് ക്ഷാമം ; രജിസ്റ്റർ ചെയ്തവരെ വിളിക്കുമ്പോൾ വരുന്നില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കൂടിയതോടെ കൊവിഡ് വോളണ്ടിയർമാർക്ക് ക്ഷാമം. ആവശ്യത്തിന് വനിത വോളണ്ടിയർമാരെ കിട്ടാനാണ് കൂടുതൽ ബുദ്ധിമുട്ട്. നിരവധി പേർ വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പലരും വിളിക്കുമ്പോൾ വരുന്നില്ലെന്നാണ് പരാതി. കൊവിഡ് പ്രതിരോധത്തിൽ ആരോഗ്യ പ്രവ‍ർത്തകർക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുന്നവരാണ് കൊവിഡ് വോളണ്ടിയർമാർ. വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ പാർപ്പിക്കുന്ന കൊവിഡ് നിരീക്ഷണ കേന്ദ്രങ്ങളിലെ കാര്യങ്ങളെല്ലാം നോക്കുന്നത് വോളണ്ടിയർമാരാണ്. രജിസ്റ്റർ ചെയ്ത യുവാക്കളിൽ വലിയൊരു ശതമാനത്തിനും സേവനം ചെയ്യാൻ താത്പര്യമുണ്ടെങ്കിലും വീട്ടുകാർ സമ്മതിക്കാത്തതാണ് പ്രശ്നം.

എന്നാൽ കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് പ്രവ‍ർത്തിക്കുന്നതിനാൽ ആശങ്ക വേണ്ടെന്നാണ് വോളണ്ടിയർമാർ പറയുന്നത്. സംസ്ഥാന സർക്കാരിന്‍റെ സാമൂഹിക സന്നദ്ധസേന എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്താൽ വോളണ്ടിയറായി പ്രവ‍ർത്തിക്കാം. വരും ദിവസങ്ങളിൽ കൂടുൽ പേർ സേവനത്തിനായി രംഗത്ത് എത്തുമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പ്രതീക്ഷ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...