പട്ടികജാതി പദ്ധതികളുടെ നടത്തിപ്പിൽ ക്രമക്കേടുകൾ ഏറെ ; വിജിലൻസ് പരിശോധന തുടരുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ‘ഓപ്പറേഷന്‍ പ്രൊട്ടക്റ്റര്‍” എന്ന പേരില്‍ പട്ടികജാതി പദ്ധതികളുടെ കാര്യക്ഷമത ഉറപ്പ് വരുത്താന്‍ വിജിലന്‍സ് നടത്തുന്ന സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ഏറെ ക്രമക്കേടുകള്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി നടപ്പിലാക്കുന്ന പദ്ധതികളായ വിദ്യാഭ്യാസ ധന സഹായം, വിവിധ ധന സഹായം, തൊഴിലിനും പരിശീലനത്തിനുമുള്ള വിവിധ പദ്ധതികള്‍, ഭവന നിര്‍മ്മാണ പദ്ധതികള്‍, പഠന മുറികളുടെ നിര്‍മ്മാണം തുടങ്ങിയവ അര്‍ഹരായ പട്ടികജാതിക്കാര്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലേക്കാണ് ”ഓപ്പറേഷന്‍ പ്രൊട്ടക്റ്റര്‍” എന്ന പേരില്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന 50 ബ്ലോക്ക് പഞ്ചായത്തുകളിലെയും, 10 മുന്‍സിപ്പാലിറ്റികളിലെയും, അഞ്ച് കോര്‍പ്പറേഷനുകളിലെയും, പട്ടികജാതി വികസന ഓഫീസര്‍മാരുടെയും, അനുബന്ധ സെക്ഷനുകളിലും ഇന്നലെ രാവിലെ മുതല്‍ ഒരേ സമയം വിജിലന്‍സ് സംസ്ഥാന വ്യാപക മിന്നല്‍ പരിശോധന നടത്തി വരുന്നത്.

പട്ടികജാതി വിഭാഗക്കാരുടെ ഉന്നമനത്തിനായുള്ള വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ അനുവദിച്ചുനല്‍കുന്നതിലേക്ക് തയ്യാറാക്കുന്ന ഗുണഭോക്തൃ പട്ടികയില്‍ അയോഗ്യരായവര്‍ ഇടം പിടിക്കുന്നുണ്ടോയെന്നും, പട്ടികജാതി വികസന ഓഫീസര്‍ മുഖേന ടെണ്ടര്‍ ചെയ്യുന്ന വിവിധ പദ്ധതികളില്‍ ഗുണനിലവാരം കുറഞ്ഞ ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുന്നുണ്ടോയെന്നും, പട്ടികജാതിക്കാര്‍ക്ക് വേണ്ടിയുള്ള വിവിധ സാമ്പത്തിക സഹായങ്ങള്‍ അര്‍ഹരായവര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് എത്തുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുന്നത്. പട്ടികജാതി വിഭാഗക്കാര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നതിലേക്ക് ഗ്രാമസഭകള്‍ ചേര്‍ന്ന് തയ്യാറാക്കേണ്ട ഉപഭോക്തൃപട്ടികയില്‍ കൊല്ലം കോര്‍പ്പറേഷന്‍, തിരുവല്ല മുനിസിപ്പാലിറ്റി, പത്തനംതിട്ട മുനിസിപ്പാലിറ്റി, പുനലൂര്‍ മുന്‍സിപ്പാലിറ്റി, ചേര്‍ത്തല മുന്‍സിപ്പാലിറ്റി, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈക്കം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...