പന്തളം : കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ നിന്നും ബസ് ഷെഡ്യൂളുകൾ വെട്ടിക്കുറച്ച് ക്രമേണ ബസ് സ്റ്റേഷൻ തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനെതിരെ പന്തളം കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രധിഷേധിച്ചു. അടൂർ നിയോജകമണ്ഡലത്തിൽ നിന്നും പന്തളത്തിന്റെ പ്രസക്തി നഷ്ടമാകുന്ന വിധത്തിൽ പന്തളത്തെ പൊതുമേഖല സ്ഥാപനങ്ങളെ ഓരോന്നായി നഷ്ടപ്പെടുത്തുന്ന ഭരണപക്ഷത്തിന്റെ അധികാര ദുർവിനിയോഗത്തിനെതിരെ നേതാക്കൾ ആശങ്ക അറിയിച്ചു . പതിനഞ്ച് വർഷത്തോളമായി പന്തളം ഉൾപ്പെടുന്ന അടൂർ നിയോജകമണ്ഡലത്തിന്റെ പ്രതിനിധിയായി ഇപ്പോഴത്തെ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ ചിറ്റയം ഗോപകുമാറിന്റെ അനാസ്ഥയെയും , ഭരണപക്ഷത്തെ പുതിയ ഗതാഗത മന്ത്രിയുടെ നാട്ടിലേക്ക് പന്തളത്തിന് അനുവദിച്ച ബസ്സുകൾ തിരികെ കൊണ്ടുപോകുന്നതിന് ഒത്താശ നൽകുകയും, വർഷങ്ങളായി പന്തളത്തിന് ബൈപ്പാസ് എന്ന സ്വപ്നം നിറവേറ്റാതെ ജനങ്ങളെ കബളിപ്പിക്കുകയും ചെയ്ത എംഎൽഎയുടെ അനാസ്ഥയ്ക്കെതിരെയും ധർണ്ണയിൽ പ്രതിഷേധം ഉണ്ടായി . എം പി യുടെ നേതൃത്വത്തിൽ നാടിൻറെ പുരോഗതിക്ക് വേണ്ടി നടത്തുന്ന വികസന പരിപാടികളെ എങ്ങനെയും എതിർത്ത് ഇല്ലാതാക്കാൻ ശ്രമിക്കുന്ന സംസ്ഥാന ഭരണകൂടത്തിന്റെ ദുർവാശിയെയും യോഗം അപലപിച്ചു.
മണ്ഡലം പ്രസിഡൻ്റ് എസ്. ഷെറീഫിൻ്റെ അദ്ധ്യക്ഷതയിൽ നടത്തിയ സമരം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ ത്രിദീപ് ഉദ്ഘാടനം ചെയ്തു. എന്ത് വിലകൊടുത്തും കോൺഗ്രസ് കൊണ്ടുവന്ന ഈ ബസ് സ്റ്റേഷൻ നിലനിർത്താൻ ആവശ്യമായ സമര പരിപാടികളുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുന്നോട്ടു പോകുമെന്ന് സമരത്തിൽ പ്രഖ്യാപിച്ചു. എ നൗഷാദ് റാവുത്തർ, കെ എം ജലീൽ, മഞ്ചു വിശ്വനാഥ് , പി എസ് വേണു കുമാരൻ നായർ, ജി അനിൽകുമാർ, സുനിതാ വേണു, ശാന്തി സുരേഷ്, പി പി ജോൺ, ഇ എസ് നുജുമുദീൻ, പി കെ രാജൻ , അലക്സാണ്ടർ, രാഹുൽ രാജ്, സോളമൻ വരവുകാലായിൽ, കോശി കെ മാത്യു, വിനോദ് മുകടിയിൽ, ബാബു മോഹൻദാസ്, അഡ്വ. മുഹമ്മദ് ഷെഫീക്ക്, ബൈജു മുകടിയിൽ, ചാക്കോ, രാജു, ഗോപാലകൃഷ്ണൻ,ഗീത പി നായർ, സുരേഷ് ചൈത്രം, വിജയകുമാർ തോന്നല്ലൂർ ,ജോസ്, ശ്രീജിത്ത് , സിയാവുദ്ദീൻ, കബീർ, എന്നിവർ സംസാരിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.































