ഹരിയാനയിലെ സ്‌കൂള്‍ ബസ് അപകടം ; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചണ്ഡീഗഢ്: ഹരിയാണയില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍ ആറ് വിദ്യാര്‍ഥികള്‍ മരിക്കുകയും 20 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ സ്വകാര്യ സ്‌കൂളിന്റെ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈദുല്‍-ഫിത്ര്‍ ദിനത്തില്‍ തുറന്നു പ്രവര്‍ത്തിച്ചതില്‍ സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഹരിയാണ വിദ്യാഭ്യാസമന്ത്രി സീമ ത്രിഖ അറിയിച്ചു. വ്യാഴാഴ്ചയാണ് മഹേന്ദ്ഗഢില്‍ അപകടമുണ്ടായത്. ജി.എല്‍. പബ്ലിക് സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. വീടുകളില്‍നിന്ന് കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുവരുന്നതിനിടെ മറ്റൊരു വാഹനത്തെ മറികടക്കുമ്പോഴായിരുന്നു അപകടം. ബസ് കീഴ്മേല്‍ മറിഞ്ഞ് അപകടം ഉണ്ടായത്.

ഈദുല്‍-ഫിത്ര്‍ ദിനത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയാണെന്നും അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും മന്ത്രി പറഞ്ഞു. കൂടാതെ, വിദ്യാര്‍ഥികളെ കൊണ്ടുവരുന്ന വാഹനങ്ങള്‍ ട്രാഫിക് നിയമങ്ങളും പെരുമാറ്റച്ചട്ടങ്ങളും കൃത്യമായി പാലിക്കുന്നതായി സ്വകാര്യസ്‌കൂളുകളുടെ ഭാഗത്തുനിന്ന് സത്യവാങ്മൂലം തേടിയതായും അവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാളെ നടത്താനിരുന്ന പി.എസ്.സി പരീക്ഷ മാറ്റി; പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: നാളെ നടത്താനിരുന്ന പിഎസ് സി പരീക്ഷ മാറ്റി വെച്ചു. നാളെ...

കൊച്ചിയിൽ വ്യാജ ഇന്ത്യൻ കറൻസി നിർമ്മിച്ച് വിറ്റ കേസ്; രണ്ട് പ്രതികൾക്ക് തടവും പിഴയും

0
കൊച്ചി: വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ അച്ചടിച്ച് വിപണിയിൽ ഇറക്കിയ കേസിൽ...

സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഈ മാസം 24-ന് തിരിതെളിയും; ഘോഷയാത്രയിൽ മുഖ്യാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും

0
തിരുവനന്തപുരം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ഇക്കൊല്ലത്തെ ഓണം ടൂറിസം വാരാഘോഷത്തിന്...

ഫാൽക്കൺ ലേലത്തിൽ ‘സൂപ്പർ വൈറ്റ്’ വേട്ടപ്പരുന്തിന് തീപാറും വില

0
റിയാദ്: റിയാദിൽ നടക്കുന്ന 2026ലെ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അപൂർവ...