വിമാനത്തില്‍ പ്രതിഷേധിച്ച അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും മട്ടന്നൂര്‍ യു.പി സ്കൂള്‍ അധ്യാപകനുമായ ഫര്‍സീന്‍ മജീദിനെ സ്കൂളില്‍ കാലുകുത്തിയാല്‍ കാല് തല്ലിയൊടിക്കുമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി എം.ഷാജര്‍. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലേക്ക് നടത്തിയ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്യവെയായിരുന്നു ഭീഷണി. സി.പി.എം തീരുമാനിച്ചാല്‍ അധ്യാപകന് സ്കൂളില്‍ പോകണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍ വന്ന് കത്തുവാങ്ങേണ്ടിവരുമെന്ന് തിങ്കളാഴ്ച മട്ടന്നൂരില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ല സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമനും പറഞ്ഞിരുന്നു.

സംഭവത്തില്‍ ഫര്‍സീനെ സ്കൂളില്‍നിന്ന് സസ്‍പെന്റ് ചെയ്തിട്ടുണ്ട്. വിഷയത്തില്‍ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം അധ്യാപകന്‍ ജോലിചെയ്യുന്ന സ്കൂളില്‍നിന്ന് നിരവധി വിദ്യാര്‍ഥികള്‍ ടി.സി അപേക്ഷയുമായി എത്തിയിട്ടുണ്ട്. സ്കൂളിലേക്ക് എസ്‌എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളുമുണ്ടായി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....