സ്കൂൾ സൗഹൃദ സമിതി രൂപീകരിക്കാൻ ഒരുങ്ങി അങ്ങാടി ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ സൗഹൃദ സമിതി രൂപീകരിക്കാൻ ഒരുങ്ങി അങ്ങാടി ഗ്രാമപഞ്ചായത്ത്. റാന്നി ബി.ആർ.സിയുടെ സഹകരണത്തോടെ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന വിദ്യാഭ്യാസ സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ഇതിൻ്റെ ഭാഗമായി പഞ്ചായത്ത് അതിർത്തിയിലെ സ്കൂളുകളിൽ അടുത്ത ദിവസം തന്നെ സൗഹൃദ സമിതികൾ രൂപീകരിക്കും. അധ്യാപകരക്ഷാകർതൃസമിതിക്ക് പുറമേ ഓരോ സ്കൂളുകളിലേയും പൂർവ വിദ്യാർത്ഥികൾ, പൂർവ അധ്യാപകർ, സ്ഥലത്തെ മത, സമുദായിക പുരോഹിതർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, യുവജന സംഘടനാ ഭാരവാഹികൾ, സ്കൂളിൻ്റെ മറ്റ് അഭ്യൂദയകാംഷികൾ എന്നിവരെയും സൗഹൃദ സമിതി യോഗത്തിൽ പങ്കാളികളാക്കാനാണ് തീരുമാനം.

ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ നേതൃത്വം നൽകുന്ന യോഗത്തിൽ സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുഴുവൻ പ്രശ്നങ്ങളും ചർച്ച ചെയ്ത് പരിഹാരം തേടും. വീടുകളുടെ അകത്തള പഠനങ്ങൾ വിട്ട് സ്കൂൾ പഠനത്തിലേക്ക് വരുന്ന കുട്ടികൾക്കുണ്ടായേക്കാവുന്ന മാനസിക സംഘർഷങ്ങൾക്ക് പരിഹാരം തേടാനായി കൗൺസിലർമാരുടെ സേവനം ഉറപ്പാക്കും’. സ്കൂൾ പരിസരം തൊഴിലുറപ്പ് പ്രവർത്തകരുടെ സഹകരണത്തോടെ ശുചീകരിക്കാനും തീരുമാനമായി.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി മാത്യൂസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു റെജി യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എലനിയാമ്മ ഷാജി, രാധാകൃഷ്ണൻ, പി.എസ്.സതീഷ് കുമാർ, അഞ്ജു, ജെവിൻ കാവുങ്കൽ, ബി. ആർ.സി കോ.ഓർഡിനേറ്റർ എസ്.നിഷ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...

മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുക്കാതെ ചൈനീസ് പ്രസിഡന്റ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാ​ഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽനിന്ന്...