പണം ചോദിച്ചിട്ട് നല്‍കിയില്ല – അമ്മയെ കോടാലി കൊണ്ട് വെട്ടി ; മകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : അമ്മയെ തലയിൽ കോടാലികൊണ്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ പോലീസ് പിടിയിലായി. ശക്തികുളങ്ങര കന്നിമേൽചേരി മൂലങ്കരത്തറ വീട്ടിൽ ശ്യാംകുമാർ (25) ആണ് പിടിയിലായത്. സ്വകാര്യ ആവശ്യങ്ങൾക്ക് പണമാവശ്യപ്പെട്ടത് നൽകാത്തതിൽ പ്രകോപിതനായാണ് ഇയാൾ അമ്മ സജിയെ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസവും പണമാവശ്യപ്പെട്ട് അമ്മയുമായി വഴക്കുണ്ടാക്കുകയും വെട്ടുകത്തികൊണ്ട് തലയ്ക്കു വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ആശുപത്രിയിൽ ചികിത്സകഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് വീണ്ടും അമ്മയോട് പണം ആവശ്യപ്പെട്ടത്.

വാക്കേറ്റത്തിനൊടുവിൽ കോടാലിയെടുത്ത് അമ്മയുടെ തലയിൽ വെട്ടുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അച്ഛൻ തടഞ്ഞെങ്കിലും വെട്ടുകൊണ്ട് തലയിൽ മൂന്നു സെന്റിമീറ്റർ ആഴത്തിൽ മുറിവേറ്റു. പരിക്കേറ്റ സജി ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.

ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ശക്തികുളങ്ങര ഇൻസ്പെക്ടർ യു.ബിജു, സബ്ബ് ഇൻസ്പെക്ടർമാരായ ഷാജഹാൻ, സലീം, എ.എസ്.ഐ. പ്രദീപ്, എസ്.സി.പി.ഒ.മാരായ സുരേഷ്ബാബു, ശ്രീലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...

അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തു

0
ലഖ്നൗ: അൽഖ്വയ്ദയുടെ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് 19 കാരനെ ഉത്തർപ്രദേശ് എടിഎസ്...